കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയനായി മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു രാവണപ്രഭു. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷമാണ് മംഗലശേരി കാര്‍ത്തികേയന്‍.
ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ കാര്‍ത്തികേയനാകുന്നു. ഇത്തവണ കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയനാണ്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരും കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്നാണ്.
മോഹന്‍ലാലിനെ നായകനാക്കി ടി.എസ്. സുരേഷ് ബാബു ആദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന തരത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മസാല ചേരുവകളോടെയാണ് കാര്‍ത്തികതിരുന്നാള്‍ കാര്‍ത്തികേയന്‍ ഒരുക്കുന്നത്.
മഹേഷ് മിത്രയുടേതാണ് കഥ. തിരക്കഥയും സംഭാഷണവും ഡെന്നീസ് ജോസഫ് രചിക്കുന്നു. വലിയവീട്ടില്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ വലിയവീട്ടില്‍ സിറാജ് നിര്‍മിക്കുന്ന ചിത്രം വലിയവീട്ടില്‍ റിലീസ് വിതരണത്തിനെത്തിക്കും.
അടുത്ത പേജ്-


Click it and Unblock the Notifications