ലാലും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു
ഉദയനാണ് താരമെന്ന ചിത്രത്തിലാണ് മോഹന്‍ലാലും ശ്രീനിവാസനും ഒടുവിലായി ഒരുമിച്ചഭിനയിച്ചത്. ആ ചിത്രത്തിന്റെ തിരക്കഥയും ശ്രീനിവാസന്റേതായിരുന്നു.
ശ്രീനിയും ലാലും ഒന്നിച്ചഭിനയിച്ച മിക്ക സിനിമകളുടെയും തിരക്കഥ രചിച്ചിരുന്നത് ശ്രീനിവാസനാണ്. ശ്രീനി തിരക്കഥ രചിക്കാത്ത സിനിമകളില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചത് വിരളമായി മാത്രമാണ്. ടി.ദാമോദരന്‍ തിരക്കഥ രചിച്ച കാലാപാനി പോലെ അപൂര്‍വം സിനിമകള്‍. കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയനും അക്കൂട്ടത്തില്‍ പെടുന്നു. ഡെന്നീസ് ജോസഫ് തിരക്കഥ രചിക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മധു, നെടുമുടി വേണു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്.
മുന്‍ പേജ്-


Click it and Unblock the Notifications