twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് കറുത്ത മുത്തിലെ 'കാര്‍ത്തു'വല്ല, പെണ്‍ ബാല്യം

    By Aswathi
    |

    തിരുവനന്തപുരം: മലയാളി കുടുംബ പ്രേക്ഷകരോട് കാര്‍ത്തുവിനെ അറിയുമോ എന്ന് ചോദിച്ചാല്‍ കറുത്ത മുത്തിലെ കാര്‍ത്തുവല്ലേ എന്ന് ചോദിക്കും. എന്നാല്‍ ടെലിവിഷന്‍ സീരിയലിലെ ആ കാര്‍ത്തുവല്ല, പെണ്‍ ബാല്യമാണിത്.

    രാജീവ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാര്‍ത്തു എന്ന ഹ്രസ്വ ചിത്രം പറയുന്നത് പെണ്‍ബാല്യത്തിന്റെ ആകുലതകളാണ്. പുസ്തകത്തോടൊപ്പം പ്രകൃതിയെയും സ്‌നേഹിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് കാര്‍ത്തു. ജീവിതയാത്രയില്‍ അവള്‍ അനുഭവിക്കുന്ന ആശങ്കകള്‍ക്കൊപ്പം അവളുടെ സ്വപ്‌നങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും സ്വന്തം കുടുംബവും സമൂഹവും എങ്ങനെ വിലങ്ങുതീര്‍ക്കുകയും പരിധി നിശ്ചയിക്കുകയും ചെയ്യുന്നുവെന്നതാണ് ചിത്രം.

    karthu-poster

    തണല്‍മരങ്ങള്‍ തണുപ്പേകുന്ന നാട്ടിടവഴികളിലൂടെ ശലഭമോഹങ്ങള്‍ക്കൊപ്പം പറക്കാന്‍ കൊതിക്കുന്ന കാര്‍ത്തു പെണ്‍സംരക്ഷണത്തിനൊപ്പം പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതകൂടി സമൂഹത്തെ ബോധ്യപ്പെടുത്തന്‍ ശ്രമിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ വഴിപിഴച്ച നേര്‍കാഴ്ചകളില്‍ മലിനമാക്കപ്പെടുന്ന മനുഷ്യചിന്തകളെ ചോദ്യം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

    karthu-directorrajeev-vijay

    ആതിര ഗോപിനാഥിന്റെ ആശയകഥയെ ആധാരമാക്കി ആഡ്‌വണ്‍ മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച കാര്‍ത്തുവിന്റെ ഛായാഗ്രഹണ നിര്‍വഹിച്ചിരിക്കുന്നതും രാജീവ് വിജയ് തന്നെയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജി എച്ച് എസ് എസ് വിദ്യാര്‍ഥിനി അനഘ എ എസ് നായരാണ് കേന്ദ്രകഥാപാത്രമായ കാര്‍ത്തുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രതാരം നെടുമുടി വേണു ശബ്ദസാനിധ്യമായി ചിത്രത്തിലുണ്ട്. ചിത്രം അധികം വൈകാതെ യൂട്യൂബിലൂടെ റിലീസാകും

    English summary
    Karthu a short film directed by Rajeev Vijay is ready to release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X