twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കബാലി വന്നപ്പോള്‍ കസബയ്ക്ക് സംഭവിച്ചത്, 30 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

    By Sanviya
    |

    ഡാഡി കൂളിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് കസബ. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുമ്പേ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലിയും കേരളത്തില്‍ എത്തി.

    വമ്പന്‍ പ്രചാരണത്തോടെയാണ് കബാലി തിയേറ്ററുകളില്‍ എത്തിയതെന്ന് പ്രത്യേകം പറയേണ്ടതില്ലില്ലോ. എന്നാല്‍ കബാലി വന്നതോടെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരുന്ന ചിത്രങ്ങളെല്ലാം എടുത്തു മാറ്റിയ കൂട്ടത്തില്‍ മമ്മൂട്ടിയുടെ കസബയുമുണ്ടായിരുന്നു.

    ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുന്നു. വെല്ലുവിളികള്‍ നേരിട്ടും കസബ ബോക്‌സ് ഓഫീസില്‍ നേടിയത് എത്രയെന്ന് നോക്കാം.

    കസബ

    നിതിന്‍റെ ആദ്യ ചിത്രം

    രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. ഡാഡികൂളിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം. തമിഴ് സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക വേഷം അവതരിപ്പിച്ചത്.

     കളക്ഷന്‍

    30 ദിവസത്തെ കളക്ഷൻ

    ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രം 30 ദിവസങ്ങള്‍ പിന്നിട്ടു. 14.4 കോടിയാണ് ചിത്രം ഒരു മാസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്. കേരളത്തിലെ മാത്രം കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

    കലി-കസബ

    കലിയുടെ റെക്കോര്‍ഡ് തകര്‍ത്തു

    റിലീസ് ചെയ്ത ആദ്യ ദിവസം ദുല്‍ഖര്‍ സല്‍മാന്റെ കലിയുടെ റെക്കോര്‍ഡാണ് മമ്മൂട്ടിയുടെ കസബ തകര്‍ത്തത്. 2.8 കോടിയാണ് കസബ ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

    ലോഹം-കസബ

    ലോഹത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു

    കസബയുടെ നാല് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ മോഹന്‍ലാലിന്റെ ലോഹത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് തകര്‍ത്തത്. 7.36 കോടി കസബ ബോക്‌സ് ഓഫീസില്‍ നേടി.

    പത്ത് കോടി

    എട്ട് ദിവസത്തെ കളക്ഷന്‍

    എട്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ 10.3 കോടിയായിരുന്നു കസബയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

    10.44 കോടി

    ഒമ്പതാമത്തെ ദിവസം

    10.44 കോടിയായിരുന്നു ചിത്രത്തിന്റെ ഒമ്പത് ദിവസത്തെ കളക്ഷന്‍.

     നിര്‍മാണം

    ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍

    ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.

    ഫില്‍മി ബീറ്റിലേക്ക് വാര്‍ത്തകള്‍ അയയ്ക്കാന്‍

    ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

    English summary
    Kasaba 30 Days Kerala Collections.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X