»   » മമ്മൂട്ടി കാക്കി അണിയുന്ന കസബ, ബാസ്‌കര്‍ ദി റാസ്‌കലുമായി ബന്ധമുണ്ടാകും

മമ്മൂട്ടി കാക്കി അണിയുന്ന കസബ, ബാസ്‌കര്‍ ദി റാസ്‌കലുമായി ബന്ധമുണ്ടാകും

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന കസബ മമ്മൂട്ടിയുടെ വലിയ റിലീസുകളില്‍ ഒന്നാകുമെന്ന് റിപ്പോര്‍ട്ടുകള്‍. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈദിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കസബയുടേതിന് സമാനമായ മറ്റൊരു റിലീസ് ബാസ്‌കര്‍ ദി റാസ്‌കലായിരുന്നു.

കേരളത്തില്‍ മാത്രമായാണ് ചിത്രം 150 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മുമ്പ് മമ്മൂട്ടിയുടെ പഴശ്ശിരാജ 100 തിയേറ്ററുകളിലായി പ്രദര്‍ശനത്തിന് എത്തിയിരുന്നു. കസബയുടെ മേല്‍ ആരാധകര്‍ വാനോളം പ്രതീക്ഷയാണ്. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നുവെന്നതാണ് അതിന് കാരണം.


മമ്മൂട്ടി കാക്കി അണിയുന്ന കസബ, ബാസ്‌കര്‍ ദി റാസ്‌കലുമായി എന്ത് ബന്ധം?

ഡാഡി കൂളിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.


മമ്മൂട്ടി കാക്കി അണിയുന്ന കസബ, ബാസ്‌കര്‍ ദി റാസ്‌കലുമായി എന്ത് ബന്ധം?

ഒടുവിലായി അഭിനയിച്ച ഡാഡി കൂളില്‍ മമ്മൂട്ടി ഒരു അലസനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാല്‍ കസബയില്‍ ഏറെ വ്യത്യസ്തമായി രാജന്‍ സക്കറിയ എന്ന സാധരണക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുക.


മമ്മൂട്ടി കാക്കി അണിയുന്ന കസബ, ബാസ്‌കര്‍ ദി റാസ്‌കലുമായി എന്ത് ബന്ധം?

രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രിഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ മമ്മൂട്ടി പോലീസ് വേഷമണിഞ്ഞ് രഞ്ജി പണിക്കരുടെ രൗദ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.


മമ്മൂട്ടി കാക്കി അണിയുന്ന കസബ, ബാസ്‌കര്‍ ദി റാസ്‌കലുമായി എന്ത് ബന്ധം?

തെന്നിന്ത്യന്‍ താരം ശരത്കുമാറിന്റെ മകള്‍ വരലക്ഷമിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. വരലക്ഷമിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കസബ.


English summary
Kasaba To Be Mammootty’s Biggest Release Ever?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam