»   » ഡാഡി കൂളിന് ശേഷം മമ്മൂട്ടി കാക്കിയണിഞ്ഞപ്പോള്‍, കസബ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..

ഡാഡി കൂളിന് ശേഷം മമ്മൂട്ടി കാക്കിയണിഞ്ഞപ്പോള്‍, കസബ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാക്കി അണിഞ്ഞ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കബസ.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കാക്കി അണിയുന്നത്. 2009ല്‍ ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഡാഡി കൂളിലാണ് മമ്മൂട്ടി ഒടുവില്‍ കാക്കി അണിഞ്ഞ് എത്തിയത്. ഒരു അലസനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തില്‍. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം രാജന്‍ സക്കറിയ എന്ന എസ് ഐയുടെ വേഷത്തിലാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുക. ഒരു സാധാരണ സബ്ഇന്‍സ്‌പെക്ടറുടെ വേഷം.


kasaba

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാജന്‍ സക്കറിയ എന്ന കഥാപാത്രം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ എത്തുന്നു. അവിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് സൂപ്പര്‍സ്റ്റാര്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. നേഹ സഹ്‌സനയാണ് കസബയിലൂടെ മലയാളത്തില്‍ എത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, ജഗതീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

English summary
Kasaba first look poster out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam