കസബ വിവാദം വീണ്ടും പുകയുന്നു, ജൂഡിന് പാര്‍വ്വതി നല്‍കിയ മറുപടി? ചോദിച്ച് വാങ്ങിയതല്ലേ?

By Nimisha

Recommended Video

പാർവതിയെ കുരങ്ങിനോട് ഉപമിച്ച് ജൂഡ് കണ്ടം വഴി ഓടാൻ പാർവതി

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു പാര്‍വതി കസബയെ വിമര്‍ശിച്ചത്. ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരടക്കം രൂക്ഷമായ ഭാഷയിലാണ് പാര്‍വതിയെ വിമര്‍ശിക്കുന്നത്.

ജൂഡ് ആന്റണി ജോസഫിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റും ഇത്തരത്തിലുള്ളതായിരുന്നു.പാര്‍വതിയെക്കുറിച്ച് നേരിട്ട് പറയാത്ത തരത്തിലായിരുന്നു സംവിധായകന്റെ വിമര്‍ശനം. വലിയ ചര്‍ച്ചയാണ് പോസ്റ്റിന് താഴെ അരങ്ങേറിയത്. ചര്‍ച്ച ചൂട് പിടിക്കുന്നതിനിടയിലാണ് ജൂഡിന് മറുപടിയുമായി പാര്‍വതി നേരിട്ടെത്തിയത്.

പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം തുടരുന്നു

പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം തുടരുന്നു

കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പാര്‍വതിയെ നേരിട്ട് പരമാര്‍ശിക്കാതെയാണ് രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ രംഗത്തെത്തിയത്. വലിയ ചര്‍ച്ചയ്ക്കാണ് ഈ പോസ്റ്റ് വഴി തെളിയിച്ചത്. കമന്റിന് മറുപടി നല്‍കി ജൂഡും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.

കുരങ്ങിനോട് ഉപമിച്ചുള്ള പോസ്റ്റ്

കുരങ്ങിനോട് ഉപമിച്ചുള്ള പോസ്റ്റ്

സര്‍ക്കസ് കൂടാരത്തില്‍ ഒരു കുരങ്ങ് കയറിപ്പറ്റുന്നു. മുതലാളി പറയുന്നത് പോലെ ഓടുന്നു, ചാടുന്നു, കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു.

ചൂഷണം ചെയ്തുവെന്ന പരിതപിക്കുന്നു

ചൂഷണം ചെയ്തുവെന്ന പരിതപിക്കുന്നു

നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറിയതിന് ശേഷം മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തുവെന്ന പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്ന് വെച്ച് കാട്ടില്‍ പോകമായിരുന്നു . അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലെ, ഇതായിരുന്നു ജൂഡ് പോസ്റ്റ് ചെയ്ത കുറിപ്പ്.

മറുപടിയമായി പാര്‍വതിയെത്തി

മറുപടിയമായി പാര്‍വതിയെത്തി

ജൂഡിന്റെ പോസ്റ്റിലെ വിമര്‍ശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് മറുപടിയുമായി പാര്‍വതിയെത്തിയത്. ട്‌വിറ്ററിലൂടെയാണ് പാര്‍വതി മറുപടി നല്‍കിയത്. എല്ലാ മുതലാളിമാര്‍ക്കുമായി എന്ന കുറിപ്പോടെയാണ് പാര്‍വതി കുറിപ്പ് പോസ്റ്റ് ചെയ്തത്. omkv ഇതിന്റെ അര്‍ത്ഥം ഫേസ്ബുക്ക് ഉപയോഗിക്കുന്ന നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ല, അത് തന്നെയാണ് പാര്‍വതിയും ഉദ്ദേശിച്ചത്.

പാര്‍വതിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

പാര്‍വതിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുമായെത്തിയ സംവിധായകന് കൃത്യമായ മറുപടി നല്‍കിയ പാര്‍വതിക്ക് പിന്തുണയുമായി റിമ കല്ലിങ്കലും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് റിമ പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

ഇതാദ്യമായല്ല ജൂഡ് ആന്റണി ഇത്തരത്തില്‍ താരങ്ങള്‍ക്കെതിരെ പരോക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തുന്നത്. റാണി പദ്തമിനി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നേരത്തെ ജൂഡ് രംഗത്തെത്തിയിരുന്നു. റിലീസിങ്ങ് ദിനത്തില്‍ തന്നെയായിരുന്നു വിമര്‍ശനവുമായി സംവിധായകനെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X