»   » കുറെ തള്ളും കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മൂവിയായി,നൗഷാദിന് പിന്നാലെ കസബയുടെ നിര്‍മാതാവ്!

കുറെ തള്ളും കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മൂവിയായി,നൗഷാദിന് പിന്നാലെ കസബയുടെ നിര്‍മാതാവ്!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ താരരാജക്കന്മാരുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിയത് ആരാധകര്‍ക്കും സിനിമാക്കാര്‍ക്കും ആവേശമായിരുന്നു. ഒരു നീണ്ട ഇടേവളയ്ക്ക് ശേഷമാണ് വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നത്. ഈ ആവേശം ആരാധകര്‍ക്കിടയില്‍ ചെറിയ പോരിനും കാരണമായിട്ടുണ്ട്. റിലീസിന് ശേഷം രണ്ട് ചിത്രങ്ങളുടെയും പേരില്‍ ആരധകര്‍ തമ്മിലും ഏറ്റുമുട്ടി.

മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് മോഹന്‍ലാലിനെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിലെ പോസ്റ്റ് ലൈക്ക് ചെയ്തതാണ് വിവാദമായത്. നിര്‍മാതാവ് നൗഷാദ് മുഹമ്മദാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ആരാധകര്‍ അറിഞ്ഞതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായി. ഒത്തിരി പേര്‍ നൗഷാദിന്റെ പ്രവര്‍ത്തിക്കെതിരായി രംഗത്ത് എത്തി.


ഇപ്പോഴിതാ നൗഷാദിന്റെ ലൈക്ക് വിവാദം തണുത്ത് വരുമ്പോള്‍ മറ്റൊരു വിവാദം കൂടി. കസബയുടെ നിര്‍മാതാവായ ജോബി ജോര്‍ജാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. കുറെ തള്ളും അതിലേറെ കോപ്പയടി കൂടി ചേര്‍ത്താല്‍ ഒരു ലാല്‍ മൂവിയാകുമെന്ന ക്യാപ്ഷനോടെയുള്ള വീഡിയോ ജോബി ജോര്‍ജ് ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.


വീഡിയോയില്‍

പുലിമുരുകനിലെ മുരുക മുരുക പുലിമുരുക എന്ന തീം സോങ് ഉഡുരാജമുഖി എന്ന ചോറ്റാനിക്കര ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപണങ്ങള്‍ വന്നിരുന്നു. ഇത് റോക്ക് ആന്റ് റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കോപ്പിയടിച്ച് ഗാനമുണ്ടാക്കുന്ന രംഗത്തില്‍ ഉള്‍പ്പെടുത്തി ട്രോളായി രൂപപ്പെടുത്തിയിരിക്കുകയാണ്. ഈ വീഡിയോയാണ് ജോബി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.


ഇതൊരു തമാശ

പോസ്റ്റ് ഷെയര്‍ ചെയ്തതിന് ശേഷം വരുന്ന ആരാധകരുടെ കമന്റിനും നിര്‍മാതാവ് മറുപടി പറയുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യണമായിരുന്നോ എന്ന് ഒരു ആരാധകന്റെ കന്റിന് ഇതൊരു തമാശയായി പരിഗണിച്ചാല്‍ മതിയെന്നും ജോബി മറുപടി നല്‍കി.


നിര്‍മാതാവ്-ജോബി ജോര്‍ജ്

കസബ, ജോയ് ആന്റ് ദി ബോയ്, ആന്റ് മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് ജോബി ജോര്‍ജാണ്.


പുലിമുരുകന്‍ മുന്നേറുന്നു

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ സകല റെക്കോര്‍ഡും തകര്‍ത്ത് മുന്നേറുകയാണ്. നിലവിലെ പെര്‍ഫോമന്‍സ് വരും ദിവസങ്ങളില്‍ തുടര്‍ന്നാല്‍ ഒരു മാസംകൊണ്ട് പുലിമുരുകന്‍ നൂറ് കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍.


വീഡിയോ

ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ.ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Kasaba Producer shares troll against Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam