»   » കസബയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍, നന്ദി പറഞ്ഞ് മമ്മൂട്ടി

കസബയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍, നന്ദി പറഞ്ഞ് മമ്മൂട്ടി

Written By:
Subscribe to Filmibeat Malayalam

ഈദ് ആഘോഷത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ ഏഴ്) റിലീസ് ചെയ്യുന്ന മമ്മൂട്ടിയുടെ കസബയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ കസബയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ കസബ ടീമിന് ആശംസകള്‍ അറിയിച്ചത്.

'ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത്, സിനിമാ മോഹം മൊട്ടിട്ടത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍'


തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. നിഥിന്റെ സംവിധാന സംരംഭത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.


 mohanlal-kasaba

ഇതാദ്യമായാണ് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്യുന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് മമ്മൂട്ടി ലാലിന് നന്ദി പറഞ്ഞു. ഈ ഈദിന് മോഹന്‍ലാലിന് പുതിയ ചിത്രങ്ങളൊന്നും ഇല്ല.മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു പൊലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് കസബ. കേരള - കര്‍ണാടക ബോര്‍ഡറിലുള്ള കസബ എന്ന സ്ഥലത്ത് ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് നായകന്‍ രാജന്‍ സക്കറിയ. വരലക്ഷ്മി നായികയായും സമ്പത്ത് വില്ലനായും എത്തുന്നു.

English summary
Kasaba team got well wishes from none other than Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam