»   » 99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

Posted By:
Subscribe to Filmibeat Malayalam

വമ്പന്‍ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ചിത്രമായ കസബ റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ സിനിമാ കരിയറില്‍ ഏറ്റവും മികച്ച ചിത്രമാകും എന്ന വിശേഷണത്തോടെ. രഞ്ജി പണിക്കരുടെ മകന്‍ നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടിയില്‍ വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ജൂണ്‍ 25ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും അതേ പ്രതികരണം തന്നെയായിരുന്നു. ടീസര്‍ റിലീസ് ചെയ്ത 99 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കസബ യുട്യൂബില്‍ കണ്ടവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും!

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

99 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പത്ത് ലക്ഷം പേരാണ് ചിത്രം യുട്യൂബിലൂടെ കണ്ടത്.

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

കസബ ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറുകള്‍കൊണ്ട് 5.1 ലക്ഷം പേരാണ് വീഡിയോ യുട്യൂബിലൂടെ കണ്ടത്.

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ ടീസര്‍ റെക്കോര്‍ഡാണ് കസബ തകര്‍ത്തത്. 30 ദിവസം കൊണ്ടാണ് 10 ലക്ഷം പേര്‍ യൂട്യൂബിലൂടെ മോഹന്‍ലാലിന്റെ പുലിമുരുകന്‍ കണ്ടത്.

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

കസബയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയത്ത് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ടീസര്‍ റെക്കോഡുകള്‍ പുറത്ത് വരുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിനെ നാണംകെടുത്തുന്നതാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍.

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

കസബയുടെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയ സമയത്ത് സോഷ്യല്‍ മീഡിയ നിറഞ്ഞ് ട്രോളുകളായിരുന്നു. എന്നാല്‍ ട്രോളുകള്‍ ചിത്രത്തിന്റെ പ്രൊമോഷനെ സഹായിച്ചുവെന്നും പറയുന്നു.

99 മണിക്കൂറുകള്‍, മമ്മൂട്ടിയുടെ കസബ ടീസര്‍ കണ്ടവര്‍ എത്രയെന്നോ?

രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ കസബയില്‍ കേസ് അന്വേഷണത്തിന് എത്തുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

English summary
Kasaba Teaser Crosses 10 Lakhs Views Within 99 Hours.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam