ട്രോളുകള്‍ക്ക് എന്തിനാണ് വഴങ്ങുന്നത്! ബിക്കിനി ചിത്രം നീക്കിയ ജോസഫ് നായികയോട് കസ്തൂരി

By Midhun Raj

ജോജു ജോര്‍ജ്ജിന്റെ ജോസഫിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മാധുരി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. സിനിമയില്‍ ജോജുവിന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു മാധുരി അഭിനയിച്ചിരുന്നത്. ജോജുവും മാധുരിയും ഒന്നിച്ചുളള ഗാനരംഗവും നേരത്ത സമൂഹ മാധ്യങ്ങളില്‍ തരംഗമായി മാറിയിരുന്നു.

അടുത്തിടെ വിദേശത്ത് വൊക്കെഷന്‍ ആഘോഷിക്കുന്നതിനിടെയുളള നടിയുടെ ബിക്കിനി ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള മാധുരി തന്റെ ചിത്രങ്ങളെല്ലാം എപ്പോഴും പങ്കുവെക്കാറുണ്ട്. ഇതേതുടര്‍ന്നായിരുന്നു പുതിയ ചിത്രവും നടി പങ്കുവെച്ചിരുന്നത്. എന്നാല്‍ ട്രോളുകളും വിമര്‍ശനങ്ങളും വന്നതോടെ നടി ചിത്രം നീക്കുകയായിരുന്നു. അതേസമയം മാധുരിക്ക് പിന്തുണയുമായി നടി കസ്തുരി എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

മാധുരിയുടെ ബിക്കിനി ചിത്രം

മാധുരിയുടെ ബിക്കിനി ചിത്രം

തായ്‌ലന്‍ഡില്‍ വിനോദയാത്രയ്ക്ക് പോയപ്പോള്‍ എടുത്ത ചിത്രമായിരുന്നു മാധുരി അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. കടല്‍ത്തീരത്ത് നീല ബിക്കിനി ധരിച്ചുനില്‍ക്കുന്ന നടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറുകയും ചെയ്തിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പങ്കുവെക്കാറുളള നടി ഏറെക്കാലത്തിനു ശേഷമായിരുന്നു ബിക്കിനി ചിത്രം പങ്കുവെച്ചത്. മാധുരിയെ പോലെ പല നടിമാരും ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

മോശം കമന്റുകള്‍ വന്നതോടെ

മോശം കമന്റുകള്‍ വന്നതോടെ

അതേസമയം ചിത്രത്തിനു താഴെ നിരവധി മോശം കമന്റുകള്‍ വന്നതോടെയായിരുന്നു നടിക്ക് ബിക്കിനി ചിത്രം നീക്കം ചെയ്യേണ്ടി വന്നത്. ഇത് ശരിയായ വസ്ത്രധാരണമല്ലെന്ന് പറഞ്ഞ് നിരവധി പേര്‍ നടിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തുകൊണ്ട് എത്തിയിരുന്നു. മലയാളി ആരാധകരായിരുന്നു കൂടുതലായും ഇത്തരം കമന്റുകളുമായി എത്തിയിരുന്നത്. തുടര്‍ന്ന് ഇതിനുളള തക്കതായ മറുപടിയും നടി പറഞ്ഞിരുന്നു.

കസ്തൂരി പറഞ്ഞത്

കസ്തൂരി പറഞ്ഞത്

അതേസമയം മാധുരി ബിക്കിനി ചിത്രം നീക്കം ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നടി കസ്തൂരി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. എന്തിനാണ് ട്രോളുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതെന്നും തന്റെ പോസ്റ്റില്‍ മാധുരിയോടായി കസ്തൂരി പറയുന്നുണ്ട്. മാധുരിയെ പോലെ കസ്തൂരിയും പല അവസരങ്ങളിലായി വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം

എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം

നിന്റെ അവധിക്കാലമാണ്.നിന്റെ ജീവിതമാണ്, നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങിക്കൊടുക്കണം. എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം. മറ്റുളളവര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുളളതല്ല നിന്റെ സന്തോഷം. സധൈര്യം നീങ്ങൂ. മാധുരിയോടായി കസ്തൂരി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

നേരത്തെ മാധുരി പറഞ്ഞത്

നേരത്തെ മാധുരി പറഞ്ഞത്

ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കുവെച്ചാല്‍ ഇതാണ് അവസ്ഥ? വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്നായിരുന്നു നേരത്തെ മാധുരി ഇന്‍സ്റ്റഗ്രാമില്‍ വിമര്‍ശര്‍ക്ക് മറുപടി നല്‍കിയിരുന്നത്. ഇതിനു പിന്നാലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനു മുന്‍പും താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X