മിലിയിലൂടെ കസ്തൂരി തിരിച്ചെത്തുന്നു
തെന്നിന്ത്യയില്‍ ഒരുകാലത്ത് തിരക്കേറിയ നായികയായിരുന്നു കസ്തൂരി. തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ബാവ, സ്‌നേഹം തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന കസ്തൂരി ഇപ്പോള്‍ ഒരു മലയാളചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. അമല പോളിനെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലിയിലൂടെയാണ് കസ്തൂരി തിരിച്ചെത്തുന്നത്. അമലയുടെ അമ്മയായ നേത്രരോഗവദഗ്ധയുടെ വേഷമാണ് കസ്തൂരിയ്ക്ക്,

അമ്മവേഷമാണെങ്കിലും മികച്ചൊരു കഥാപാത്രമാണ് കസ്തൂരിയുടേതെന്ന് രാജേഷ് പിള്ള പറയുന്നു. ഏറെക്കാലത്തിന് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് കസ്തൂരി.
സംവിധായകന്‍ വികെ പ്രകാശ് ചെയ്യാനിരുന്ന ചിത്രമായിരുന്നു മിലി. മഹേഷ് നാരായണനില്‍ നിന്നും മിലിയുടെ കഥ കേട്ട രാജേഷ് പിള്ള വികെപിയോട് ആ ചിത്രം ചെയ്യാന്‍ തന്നെ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. രാജേഷിന്റെ ആവശ്യം വികെപി സന്തോഷത്തോടെ സമ്മതിയ്ക്കുകയായിരുന്നു. അങ്ങനെ മിലി ഒരു രാജേഷ് പിള്ള ചിത്രമായി മാറി.


Click it and Unblock the Notifications