ട്വിറ്ററില്‍ ആഭാസം പറഞ്ഞ അജിത്ത് ആരാധകനെതിരെ നടി കസ്തൂരി
വിവാദങ്ങളുടെ കളിത്തോഴിയാണ് കസ്തൂരി. അഭിനയിച്ച കഥാപാത്രങ്ങള്‍ക്കൊണ്ടും, ചില ഫോട്ടോ ഷൂട്ട് കൊണ്ടും, ചില പരമാര്‍ശങ്ങള്‍ക്കൊണ്ടും കസ്തൂരി ഉണ്ടാക്കി വച്ച വിവാദങ്ങളോളം വരില്ല മറ്റൊന്നും.
അടുത്തിടെ ട്വിറ്ററില്‍ തല അജിത്തിനെതിരെ നടി ട്വീറ്റ് ഇട്ടിരുന്നു. ഇത് അജിത്ത് ആരാധകരെ പ്രകോപിതരാക്കുകയും ചയെ്തു. ഇതുമായി ബന്ധപ്പെട്ടതാണ് പുതിയ പ്രശ്‌നം.

അജിത്ത് ഫാന്‍ എന്ന് പറഞ്ഞുകൊണ്ട് ഒരു ട്വിറ്റര്‍ ഉപഭോക്താവ് നടിയെ ആഭാസം പറയുകയും മോശമായ വാക്കുകള്‍ ഉപയോഗിച്ച് അപ്രിയസത്യങ്ങള്‍ പറയുകയും ചെയ്തു. ഇയാളുടെ ഐഡന്റിറ്റി വ്യക്തമല്ല.
അജിത്ത് ആരാധകനെന്ന് പറഞ്ഞെത്തിയ ഈ ട്വിറ്റര്‍ ഉപഭോക്താവിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് കസ്തൂരി. ഇയാളുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിട്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല, അജിത്തിന്റെ പിആര്‍ഒ സുരേഷ് ചന്ദ്രയെ ടാഗ് ചെയ്ത് പരാതി പറയുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











