»   » ശ്രീദേവി മരിച്ചപ്പോള്‍ ചാനലില്‍ കാണിച്ചത് ഇതാണെങ്കില്‍, സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്തായിരിക്കും?

ശ്രീദേവി മരിച്ചപ്പോള്‍ ചാനലില്‍ കാണിച്ചത് ഇതാണെങ്കില്‍, സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്തായിരിക്കും?

Written By:
Subscribe to Filmibeat Malayalam

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ഇന്നലെ മുംബൈയില്‍ ഔദ്യോഗിക ബഹുമതികളോടെ തന്നെ ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡും കോളിവുഡും തുടങ്ങി ഇന്ത്യ മുഴുവന്‍ നിറഞ്ഞ് നിന്ന ശ്രീദേവിയുടെ മരണം തന്നെയായിരുന്നു എല്ലാ വാര്‍ത്ത ചാനലുകളിലും.

താരങ്ങളും, ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ശ്രീദേവിയ്ക്ക് ആദാരഞ്ജലി അര്‍പ്പിച്ചിരുന്നു. ഇതിനിടെ ശ്രീദേവിയുടെ മരണത്തെയും ചാനല്‍ ചര്‍ച്ചകളെയും പരിഹസിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കസ്തൂരി. ഇതോടെ നടിയ്‌ക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തുകയും ചെയ്തു..

കസ്തൂരിയുടെ ട്വീറ്റ്

ശ്രീദേവിയുടെ മരണത്തെ കുറിച്ച് പലരും ട്വീറ്റുകളിട്ടുണ്ടെങ്കിലും, തെന്നിന്ത്യന്‍ നടി കസ്തൂരി ട്വിറ്ററിലൂടെ പറഞ്ഞത് ഇത്തിരി കൂടി പോയി. അത് പറയേണ്ട സമയം ഇതല്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നടിയുടെ ട്വീറ്റിന് പലയിടത്ത് നിന്നും വിവാദങ്ങള്‍ തലയുയര്‍ത്തിയിരിക്കുകയാണ്.

കസ്തൂരി പറഞ്ഞത്...

ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ ചാനലുകളിലും ശ്രീദേവിയുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമാണ്. അങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ എന്നെങ്കിലും മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നത്.

എങ്ങനെ പറയാന്‍ തോന്നി...

ശ്രീദേവി മരിച്ച് കിടക്കുമ്പോള്‍ തന്നെ ഇതുപോലുള്ള തമാശ എങ്ങനെ പറയാന്‍ തോന്നുന്നു. എന്നാണ് പലരും നടിയുടെ ട്വീറ്റിനെതിരെ വിമര്‍ശനത്തോടെ ചോദിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ അതൊരു സറ്റയര്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും നടി പറയുന്നു.

കോപ്പി പേസ്റ്റായിരുന്നു..

തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയ തമാശയായിരുന്നു ഇത്. അത് താന്‍ കോപ്പ് പേസ്റ്റ് ചെയ്യുകയായിരുന്നു. ആ ഒരു സ്‌കില്ലുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും കസ്തൂരി പറയുന്നു. എന്നാല്‍ നടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ശ്രീദേവിയുടെ സംസ്‌കാരം കഴിഞ്ഞു..

ഇന്നലെ അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശ്രീദേവിയുടെ മൃതദേഹം വൈകുന്നേരം മൂന്നരയോട് കൂടി ഔദ്യോഗിക ബഹുമതികളോട് കൂടി പാര്‍ലെ ശ്മാശാനത്തില്‍ സംസ്‌കരിച്ചു.

അവസാന യാത്ര

അവസാന യാത്രയ്ക്ക് പതിവിലും സുന്ദരിയായിട്ടായിരുന്നു ശ്രീദേവി എത്തിയത്. ചുവന്ന കാഞ്ചീപുരം പട്ട് സാരിയും പൊട്ടും ആഭരണങ്ങളുമായി നിത്യഹരിത നായിക ഓര്‍മ്മയായി..

ചുവന്ന പട്ട് സാരിയുടുത്ത് അഴകിന്റെ ദേവത ശ്രീദേവിയുടെ അവസാന യാത്ര! പതിവിലും സുന്ദരിയായി ശ്രീദേവി...

ശ്രീദേവിയ്ക്ക് വേണ്ടി ബോളിവുഡിന് ഇതല്ലേ ചെയ്യാന്‍ പറ്റു! മകള്‍ ജാന്‍വിയും അത് തന്നെ ചെയ്തു....

രാജാവിന്റെ മകന്‍ നായകന്‍ മാത്രമല്ല ഗായകനാണ്! അച്ഛനെ തോല്‍പ്പിക്കാന്‍ പ്രണവിന്റെ ഈ പാട്ടിനാവുമോ?

English summary
Kasturi Shankar trolled for asking what clips will be shown when Sunny Leone passes away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam