»   » ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകനെ വകവരുത്താന്‍ നിര്‍മ്മാതാവ് പണം വാരിയെറിഞ്ഞു; സത്യരാജ്

ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകനെ വകവരുത്താന്‍ നിര്‍മ്മാതാവ് പണം വാരിയെറിഞ്ഞു; സത്യരാജ്

Posted By: Sanviya
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള 6500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വമ്പന്‍ സസ്്‌പെന്‍സോടെ ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിപ്പിച്ചതോടെ പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരുന്നു. കട്ടപ്പ ബാഹുബലിയെ കൊല്ലാന്‍ കാരണമെന്തായിരുന്നു. അതായിരുന്നു ആരാധകരുടെ ചോദ്യം.

കട്ടപ്പ ബാഹുബലിയെ കൊന്നതുമായിബന്ധപ്പെട്ട് പല കാരണങ്ങളാണ് ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിച്ചത്. പക്ഷേ അതൊന്നുമായിരുന്നില്ല സത്യം. ഇപ്പോഴിതാ ഹൈദരബാദില്‍ വെച്ച് നടന്ന പ്രീ-റിലീസ് പരിപാടിയില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സത്യരാജ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നു.. സത്യരാജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.. തുടര്‍ന്ന് വായിക്കാം...

ബാഹുബലിയെ കൊന്നത്

വളരെ ലളിതമായ മറുപടിയായിരുന്നു സത്യരാജ് ആരാധകര്‍ക്ക് ചോദ്യത്തിന് മറുപടിയായി നല്‍കിയത്. നിര്‍മ്മാതാവ് ഷോബു തനിക്ക് പണം തന്നു. സംവിധായകന്‍ എസ്എസ് രാജമൗലി എന്നോട് പറഞ്ഞു കൊല്ലാന്‍. അത് ഞാന്‍ അനുസരിച്ചു. അല്ലാതെ എന്റെ അരുമയായ പ്രഭാസിനെ ഞാന്‍ എന്തിന് കൊല്ലണം. സത്യരാജ് പറഞ്ഞു.

ഈ ഒരു ചോദ്യം എത്രപ്രാവശ്യം

ബാഹുബലിയുടെ രണ്ടാമത്തെ ഭാഗം പുറത്തിറങ്ങിയതിന് ശേഷം ഈ ഒരു ചോദ്യം ഞാന്‍ എത്രപ്രാവശ്യം നേരിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. ഏത് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയാലും ഈ ചോദ്യമായിരുന്നു. എസ്എസ് രാജമൗലി പറഞ്ഞു.

ബാഹുബലിയെ വരവേല്‍ക്കാന്‍

ഏപ്രില്‍ 28ന് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. വമ്പന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

പ്രതീക്ഷ കൈവിടാതെ

ആരാധകരുടെ പ്രതീക്ഷകള്‍ പരിഗണിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയതെന്ന് സംവിധായകന്‍ എസ്എസ് രാജമൗലി അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഹൈദരബാദ് രാംമോജി ഫിലിംസിറ്റിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Katappa REVEALS Why He Killed Baahubali But Hey Wait,There's A HILAROUS TWIST!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam