കഥ പറയുമ്പോള്‍ റെക്കോഡിടുന്നു
ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ കഥ പറയുമ്പോള്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തിയേറ്ററുകളില്‍ ഒരുമിച്ച് 100 ദിവസം തികയ്ക്കുന്ന ഏകചിത്രമെന്ന പുതിയ റെക്കോഡാണ് കഥ പറയുമ്പോള്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്.
ഏപ്രില്‍ ആദ്യവാരത്തോടെ കഥ പറയുമ്പോള്‍ 14 തിയേറ്ററുകളില്‍ 100 ദിവസം തികയ്ക്കും. ഇപ്പോള്‍ പ്രദര്‍ശനം നടന്നുവരുന്ന 14 തിയേറ്ററുകളിലും ഏപ്രില്‍ ആദ്യവാരം വരെ കഥ പറയുമ്പോള്‍ പ്രദര്‍ശനം തുടരും.
പതിഞ്ഞ തുടക്കമായിട്ടും ഇതുപോലൊരു വന്‍വിജയം നേടാനായത് വന്‍ആഘോഷമാക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഏപ്രിലില്‍ എറണാകുളത്ത് കഥ പറയുമ്പോള്‍ 100 ദിവസം പിന്നിടുന്നതിന്റെ ആഘോഷം നടക്കും.
മുകേഷും ശ്രീനിവാസനുമാണ് കഥ പറയുമ്പോള്‍ നിര്‍മിച്ചത്. ഇരുവരും ചേര്‍ന്നുള്ള ആദ്യനിര്‍മാണ സംരംഭം ഒരു സംഭവം തന്നെയായി മാറുകയായിരുന്നു. തമിഴിനു പിന്നാലെ ഹിന്ദിയിലും കഥ പറയുമ്പോള്‍ റീമേക്ക് ചെയ്യാന്‍ പദ്ധതിയുണ്ട്. തമിഴ് റീമേക്കായ കുചേലനില്‍ രജനീകാന്ത് മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദിയില്‍ ഈ വേഷം ചെയ്യുന്നത് ഷാറൂഖ് ഖാനാണ്
.


Click it and Unblock the Notifications











