'കഥ പറയുമ്പോളി'ന്റെ കഥ മോഷ്ടിച്ചതാണെന്ന്‌ ആരോപണം

By Staff

തലശേരി: ശ്രീനിവാസന്റെ കഥ പറയുമ്പോള്‍ എന്ന വിജയ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന്‌ ആരോപണം. തലശേരിയിലെ കുട്ടിമാക്കൂല്‍ സ്വദേശിയായ റെഡിമെയ്‌ഡ്‌ വ്യാപാരി കെ. ശശിധരനാണ്‌ ആരോപണവുമായി രംഗത്തെയിരിക്കുന്നത്‌.

തന്റെ സൂര്യകിരണങ്ങള്‍ എന്ന ബാലസാഹിത്യ കൃതിയില്‍ നിന്നും മോഷ്ടിച്ചതാണ്‌ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയെന്നാണ്‌ ശശിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്‌.

നടന്‍ ശ്രീനിവാസന്റെ ഭാര്യാസാഹോദരന്‍ എം.മോഹനനാണ്‌ കഥ മോഷ്ടിച്ചതെന്നാണ്‌ ആരോപണം. സൂര്യകിരണങ്ങള്‍ പരമ്പരയാക്കാമെന്ന്‌ പറഞ്ഞാണത്രേ സുഹൃത്തായ മോഹനന്‍ ഈ കഥ കേട്ടത്‌. ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചിരുന്ന ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രം ഇയാളുടെ കഥയില്‍ ബാര്‍ബര്‍ മണിയായിരുന്നുവത്രേ.

സ്വന്തം കൃതിയ്‌ക്ക്‌ പ്രശസ്‌ത കഥാകാരന്‍ എം രാഘവനാണ്‌ അവതാരിക എഴുതിയതെന്നും ശശിധരന്‍ വ്യക്തമാക്കി. മോഹനനുമായി ഇയാള്‍ക്ക്‌ ദീര്‍ഘകാലത്തെ പരിചയമുണ്ടത്രേ.

കഥാമോഷണത്തിന്‌ മോഹനനെതിരെ ഒരു അഭിഭാഷന്‍ മുഖേന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസ്‌ അയക്കുമെന്ന്‌ ശശിധരന്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X