ജഗതിക്കു പകരക്കാരന്‍ ഇന്നസെന്റ്

By Staff

ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നിന്നും ജഗതി പിന്‍മാറുന്ന ആദ്യത്തെ സംഭവം അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ പൈങ്കിളി വാരിക മുതലാളിയുടെ റോള്‍ അവതരിപ്പിക്കാന്‍ ജഗതിയെയാണ് ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ ഒരേ സമയം നാലും അഞ്ചു സിനിമയില്‍ അഭിനയിക്കുന്ന ജഗതിക്ക് ആ ചിത്രത്തില്‍ അഭിനയിക്കാനായി എത്താന്‍ കഴിഞ്ഞില്ല.

അഭിനയിക്കാമെന്നേറ്റ സിനിമയില്‍ നിന്ന് ജഗതി പിന്‍മാറുന്നത് ആദ്യത്തെ സംഭവമല്ല. ഒരേ സമയം പല സിനിമകളില്‍ അഭിനയിക്കുന്നതു കാരണം ചില സിനിമകള്‍ അദ്ദേഹത്തിന് ഒഴിവാക്കേണ്ടിവരുന്നു. ജഗതിയെ സമയത്തു കാണാത്തതു കാരണം മറ്റു താരങ്ങളെ തേടിപ്പോകേണ്ടി വന്ന എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്.

അയാള്‍ കഥയെഴുതുകയാണിലെ പ്രേക്ഷകരെ ചിരിപ്പിച്ച മഞ്ചാടി വാരിക മുതലാളിയുടെ വേഷം അങ്ങനെയാണ് ഇന്നസെന്റിനു വന്നു ചേര്‍ന്നത്. ഇന്നസെന്റ് ആ വേഷം ഗംഭീരമാക്കി. ഇപ്പോഴിതാ കഥ വീണ്ടും ആവര്‍ത്തിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ ജഗതിക്കായി തയ്പിച്ചുവച്ച വേഷം വീണ്ടും ഇന്നസെന്റ് എടുത്തണിഞ്ഞിരിക്കുന്നു.

ശ്രീനിവാസന്‍ തിരക്കഥയെഴുതിയ കഥ പറയുമ്പോളില്‍ മേലുകാവ് ഗ്രാമത്തിലെ പലിശക്കു കടം കൊടുക്കുന്ന ഈപ്പച്ചന്‍ മുതലാളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ജഗതിയെയാണ് ആദ്യം വിളിച്ചിരുന്നത്. ജഗതിക്കു പക്ഷേ ഈ ചിത്രത്തില്‍ സഹകരിക്കാനായില്ല. പകരം ആ കഥാപാത്രം ഇന്നസെന്റിനു നല്‍കി.

ആ ചിത്രത്തില്‍ ഇന്നസെന്റിന് തീരുമാനിച്ചിരുന്നത് മറ്റൊരു കഥാപാത്രമാണ്. കഴുത്തില്‍ പത്തുപതിനഞ്ച് മാലയും കൈയില്‍ നാലഞ്ച് മൊബൈല്‍ ഫോണുകളുമായി നടക്കുന്ന സിനിമാരംഗത്തെ പര്‍ച്ചേസ് മാനേജറുടെ റോളാണ് ഇന്നസെന്റിന് തീരുമാനിച്ചിരുന്നത്. ജഗതിയുടെ റോള്‍ ഇന്നസെന്റിനു നല്‍കിയതോടെ പര്‍ച്ചേസ് മാനേജരുടെ റോള്‍ അവതരിപ്പിക്കാന്‍ സുരാജ് വെ‍ഞ്ഞാറമ്മൂടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X