ഇക്കുറി മമ്മൂട്ടിയാണ് താരം
സിനിമയെ കുറിച്ചൊരു സിനിമയായിരുന്നു ഉദയനാണ് താരം. ഉദയനാണ് താരത്തില്‍ സൂപ്പര്‍താരം സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആ ചിത്രത്തിന് തിരക്കഥ രചിക്കുകയും ചെയ്ത ശ്രീനിവാസനാണ്. സൂപ്പര്‍താരമായ മോഹന്‍ലാല്‍ ഉദയന്‍ എന്ന സംവിധായകനായി വേഷമിട്ടു.
സിനിമയുടെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ മറ്റൊരു ചിത്രത്തിന് കൂടി തിരക്കഥ രചിക്കുകയാണ്. നവാഗതനായ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. സൂപ്പര്‍താരം അശോക് രാജ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍താരത്തിന്റെ പഴയകാല സുഹൃത്തായ ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ വേഷമിടുന്നു.
നേരത്തെ അഴകിയ രാവണന്‍ എന്ന ചിത്രത്തിലും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബാല്യകാലസുഹൃത്തായി ശ്രീനിവാസന്‍ വേഷമിട്ടിരുന്നു. കഥ പറയുമ്പോള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മുകേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉദയനാണ് താരത്തിലും മുകേഷിന് ഒരു പ്രധാന വേഷമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രമായിരിക്കും കഥ പറയുമ്പോള്‍.


Click it and Unblock the Notifications