സൂപ്പര്‍താരമായി സൂപ്പര്‍താരം
നവാഗതനായ എം.മോഹനന്‍ സംവിധാനം ചെയ്യുന്ന കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാലനായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജിനെ മമ്മൂട്ടി അവതരിപ്പിക്കുന്നു. മുകേഷ്, ജഗതി, ഇന്നസെന്റ്, സലിംകുമാര്‍, ജഗദീഷ്, മീന എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
പാരലല്‍ കോളജ് അധ്യാപകന്‍ വേണു എന്ന കഥാപാത്രത്തെ മുകേഷ് അവതരിപ്പിക്കുന്നു. ഗ്രാമത്തിലെ സമ്പന്നനായ ഈപ്പച്ചന്‍ മുതലാളിയുടെ വേഷമാണ് ജഗതിക്ക്. സൂപ്പര്‍സ്റ്റാറിന്റെ കുക്കായി ഇന്നസെന്റും ആധുനിക സൗകര്യങ്ങളുള്ള ബാര്‍ബര്‍ ഷാപ്പ് നടത്തുന്നയാളായി ജഗദീഷും ബാലന്റെ ഭാര്യയായി മീനയും വേഷമിടുന്നു.
ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം പി.സുകുമാര്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രമാണ് കഥ പറയുമ്പോള്‍.
മുന്‍ പേജ്-


Click it and Unblock the Notifications