'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
രേവതി ശിവകുമാറിനെ അറിയാമോ? അങ്ങനെ ചോദിച്ചാല്‍ അറിയാന്‍ വഴിയില്ല. ശ്രീനിവാസന്റെ മകളെന്ന് വിശേഷിപ്പിച്ചാല്‍ ഒന്നുകൂടെ ആലോചിക്കും. മകന്റെ അച്ഛന്‍, കഥ പറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ ശ്രീനിവാസന്റെ മകളായി എത്തിയ രേവതി ശിവകുമാര്‍.
അന്ന് കണ്ട രേവതിയല്ല ഇന്ന്. രേവതിയിലും മാറ്റങ്ങളൊരുപാടായി. മുഖവുരയില്ലാതെ രേവതിയെ കുറിച്ച് പറയാന്‍ വയ്യ. രണ്ട് മലയാള സിനിമയും ഒരു തമിഴ് സിനിമയും ചെയ്ത രേവതിയെ പിന്നെ വെള്ളിത്തിരയില്‍ അങ്ങനെ കണ്ടിരുന്നില്ല. രേവതി നായികയായി തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍.

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
മേക്കോവര്‍ ഇങ്ങനെയുണ്ടോ. രമ്യ നമ്പീശനും മുക്തയുമൊക്കെ കണ്‍മുന്നില്‍ നിന്നല്ലേ മാറിയത്. അപ്പോള്‍ പിന്നെ ഇത് സ്വാഭാവികം.

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
കോട്ടയം പൊന്‍കുന്നത്തുകാരിയാണ് രേവതി ശിവകുമാര്‍

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
മീനയും ശ്രീനിവാസനും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ശ്രനീവാസന്റെയും മീനയുടെയും രണ്ടാമത്തെ മകളുടെ വേഷത്തിലെത്തിയ കുട്ടിയാണിത്.

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
അച്ഛനും മകനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ ചിത്രമായിരുന്നു മകന്റെ അച്ഛന്‍. സുഹാസിനിയും ശ്രീനിവാസനും ജോഡികളായി എത്തിയപ്പോള്‍ അവരുടെ രണ്ട് മക്കളായി എത്തിയത് വിനീത് ശ്രീനിവാസനും രേവതി ശശികുമാറുമാണ്.

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
കഥപറയുമ്പോള്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തിലെ തന്റെ കഥാപാത്രമായി രേവതി അവിടെയുമെത്തി. പശുപതിയായിരുന്നു അവിടെ അച്ഛനായത്.

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
മൂന്ന് ചിത്രങ്ങളിലേ വേഷമിട്ടുള്ളൂവെങ്കിലും, സിനിമാ ലോകത്തെ പ്രമുഖരായിരുന്നു ഒപ്പം. മമ്മൂട്ടി, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, പശുപതി, മീന, സുഹാസിനി തുടങ്ങിയവര്‍

'ശ്രീനിവാസന്റെ മകളെ' അറിയാമോ ??
പ്രദീപ് നായര്‍ സംവിധാനം ചെയ്ത 'ചെറുക്കനും പെണ്ണും' എന്ന ചിത്രത്തില്‍ നായികയായി രേവതി ശിവകുമാര്‍ വേഷമിട്ടിട്ടുണ്ട്. രതിനിര്‍വ്വേദത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്താണ് ചിത്രത്തിലെ നായകന്‍


Click it and Unblock the Notifications











