കഥ പറയാന്‍ ശ്രീനിയും കൂട്ടരും വീണ്ടും

By Staff

ഒരു കൊച്ചു ചിത്രവുമായി വന്ന്‌ വലിയ വിജയം വെട്ടിപ്പിടിച്ച കഥയാണ്‌ ശ്രീനിയ്‌ക്കും മുകേഷിനും ഇപ്പോള്‍ പറയാനുള്ളത്‌.

ശ്രീനിയുടെ തൂലികയില്‍ പിറന്ന കഥ പറയുമ്പോള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ അതിന്റെ അണിയറക്കാര്‍ പോലും ഇത്രയും വലിയൊരു വിജയം ചിത്രത്തിന്‌ പ്രതീക്ഷിച്ചിരുന്നില്ല.

മമ്മൂട്ടിയും സംവിധായകന്‍ എം. മോഹനും നിര്‍മ്മാതാക്കളായ ശ്രീനിയും മുകേഷുമെല്ലാം പ്രതീക്ഷിച്ചതിനുപ്പറമായിരുന്നു ചിത്രത്തിന്റെ നേട്ടം. പ്രദര്‍ശന വിജയത്തിനു പുറമെ സാറ്റലൈറ്റ് റേറ്റും അന്യഭാഷകളില്‍ റീമേക്കിംഗിനുമായി കോടികളാണ് ചിത്രം നിര്‍മ്മാതക്കള്‍ക്ക് നേടി കൊടുത്തത്.

കഥ പറയുമ്പോള്‍ നേടിയ ചരിത്ര വിജയം ആവര്‍ത്തിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രത്തിന്റെ അണിയറക്കാര്‍ ഒരിയ്‌ക്കല്‍ കൂടി ഒത്തു ചേരുന്നു.

മുകേഷ്‌-ശ്രീനി സംരഭമായ ലൂമിയര്‍ ഫിലിംസ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത്‌ മമ്മൂട്ടിയായിരിക്കും.

മുകേഷും ശ്രീനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരിക്കും. പ്രഥമ ചിത്രത്തിലൂടെ ശ്രദ്ധിയ്‌ക്കപ്പെട്ട എം. മോഹന്‍ തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും സംവിധായകന്‍.

2009ല്‍ ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ ഇപ്പോഴത്തെ പദ്ധതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X