കത്തിയുടെ വ്യാജന്‍ യൂ ട്യൂബിലെത്തി
ദീപാവലിയ്ക്ക് റിലീസ് ചെയ്ത ഇളയദളപതി ചിത്രമായ കത്തി മികച്ച പ്രതികരണങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ കത്തിയുടെ വ്യാജന്‍ യൂ ട്യൂബിലെത്തി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണിത്.
ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെല്ലാം പ്രചരിക്കുന്നുണ്ട്. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത കത്തി ലോകമൊട്ടാകെ റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണവും കളക്ഷനുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

100 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് കത്തി. ലോകവ്യാപകമായി റിലീസ് ചെയ്തതിനാല്‍ എവിടെനിന്നാണ് ചിത്രം പകര്‍ത്തിയതെന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല. നേരത്തെ സൂര്യയുടെ അഞ്ചാന്‍ എന്ന ചിത്രത്തിന്റെ വ്യാജന്‍ ഇതുപോലെ പുറത്തിറങ്ങിയിരുന്നു.
തുപ്പാക്കിക്ക് ശേഷം എ.ആര്‍. മുരുകദോസും വിജയും ഒന്നിക്കുന്ന ചിത്രമാണ് കത്തി. സമാന്ത നായികയാകുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ബോളിവുഡ് താരം നിഥിന്‍ മുകേഷ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ടോട്ട റോയ്, ഹാസ്യതാരം സതീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മുരുകദോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അയ്യങ്കാരന്‍ ഇന്റര്‍നാഷനലിന്റെയും ലൈക്ക പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ. കരുണാമൂര്‍ത്തിയും എ. സുഭാസ്‌ക്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











