സമാന്ത വിജയ്ക്ക് കൊടുത്ത നമ്പര്‍ മാറിപ്പോയി !!
'കത്തി' എന്ന ചിത്രത്തില്‍ വിജയ്ക്ക് സമാന്ത നല്‍കിയ നമ്പര്‍ മാറിപ്പോയി. ക്ഷമിക്കണം, സമാന്തയും വിജയയും അല്ല, അവര്‍ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ഒരു രംഗത്ത് സമാന്ത വിജയ് യുടെ കഥാപാത്രത്തിന് ഒരു മൊബൈല്‍ നമ്പര്‍ നല്‍കുന്നുണ്ട്. അത് മാറിപ്പോയി.
ഒരു ബി എസ് എന്‍ എല്‍ നമ്പറാണ് വിജയ് യുടെ കഥാപാത്രത്തിന് സമാന്ത നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ അത് നാഗര്‍കോവിലെ ഒരു സ്‌കൂള്‍ അധ്യാപികയുടെ മൊബൈല്‍ നമ്പറാണ്. സ്‌ക്രീനില്‍ നമ്പര്‍ ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പലരും അത് നോട്ട് ചെയ്തു, സമാന്തയെ വിളിച്ചു. കോള്‍ പോയത് ടീച്ചര്‍ക്കും.

ഒരു ഫാന്‍സി നമ്പറായതുകൊണ്ടാണ് ചിത്രത്തില്‍ അതെടുത്തത്രെ. പക്ഷെ ടീച്ചര്‍ക്കത് വിനയായി. മലേഷ്യയില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നുമൊക്കെ സമാന്തയെയും വിജയ് യെയും മുരുഗദോസിനെയും അന്വേഷിച്ച് കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നാണ് ടീച്ചര്‍ പറയുന്നത്
ഒടുവില്‍ ടീച്ചര്‍ ഫോണ്‍ സയലന്റ് മൂഡിലിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് വന്നു നോക്കുമ്പോള്‍ 250 ല്‍ അധികം മിസ്ഡ് കോളുകള്‍. ഇതോടെ ഫോണിലേക്ക് വരുന്ന ഒരു കോളും അറ്റന്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി ടീച്ചര്‍. എന്തായാലും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











