»   » ബാഹുബലി നായകന്‍ പ്രഭാസിന് നായിക വരുന്നു അങ്ങ് ബോളിവുഡില്‍ നിന്നും???

ബാഹുബലി നായകന്‍ പ്രഭാസിന് നായിക വരുന്നു അങ്ങ് ബോളിവുഡില്‍ നിന്നും???

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകത്താകമാനം ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി കുതിക്കുകയാണ് ചിത്രം. 1000 കോടി എന്ന മാന്ത്രിക സംഖ്യയെ ഇതിനകം ചിത്രം മറികടന്നു കഴിഞ്ഞു. 

പ്രഭാസിന്റെ പുതിയ ചിത്രത്തെയാണ് പ്രേക്ഷകര്‍ ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വന്‍ബജറ്റിലൊരുങ്ങുന്ന ചിത്രം ബാഹുബലിയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ പ്രഭാസ് കമ്മിറ്റ് ചെയ്തതാണ്. ചിത്രത്തിലെ പ്രഭാസിന്റെ നായികയേക്കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.

ബോളിവുഡ് നായിക ആദ്യമായി തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നതായാണ് പുതിയ വാര്‍ത്തകള്‍. ചിത്രം യാഥാര്‍ത്ഥ്യമായാല്‍ കത്രീന അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും അത്.

പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. സാഹോയിലാണ് കത്രീന പ്രഭാസിന്റെ നായികയായി എത്തുന്നത്. ബാഹുബലിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് പ്രഭാസ്.

ബാഹുബലിക്ക് ശേഷം ഇറങ്ങുന്ന ചിത്രവും ബിഗ് ബജറ്റിലാണ് ചിത്രീകരിക്കുന്നത്. 150 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ് കണക്കാക്കുന്നത്. സുജിത്ത് എന്ന 26കാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രഭാസിന്റെ പിന്തുണയിലായിരുന്നു തിരക്കഥയില്‍ പുതിയ ചിന്തകള്‍ ഉണ്ടായത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ തന്നെ സിനിമയുടെ ടീസര്‍ സുജിത്ത് പുറത്തിറക്കി. അത് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി. ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ടീസര്‍.

ബാഹുബലിയുടെ വന്‍ വിജയം പ്രേക്ഷകര്‍ക്ക് സാഹോയെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ 26 വയസുകാരനായ സംവിധായകന് യാതൊരു ടെന്‍ഷനുമില്ല. 2015 ജനുവരിയിലാണ് സാഹോ പ്രഭാസ് കമ്മിറ്റ് ചെയ്യുന്നത്.

English summary
If recent reports are anything to go by, then the actress is most likely to be signed opposite Baahubali star Prabhas in Saaho. If the reports turn out to be true, then this would be Kat's second film in the South.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam