»   » വിവാദഫോട്ടോ; കുറ്റക്കാര്‍ മാധ്യമങ്ങളോ കത്രീനയോ?

വിവാദഫോട്ടോ; കുറ്റക്കാര്‍ മാധ്യമങ്ങളോ കത്രീനയോ?

Posted By:
Subscribe to Filmibeat Malayalam

സ്‌പെയിനില്‍ താനും രണ്‍ബീര്‍ കപൂറുമൊത്ത് നടത്തിയ സ്വകാര്യയാത്രയുടെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളോട് ബോളിവുഡ് സുന്ദരി കത്രീന കൈഫിന് പരിഭവം. ഇബിസയില്‍ രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് അവധിക്കാലം ആഘോഷിക്കുന്ന കത്രീന കൈഫിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് വമ്പന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ് സൈറ്റുകളിലും മറ്റും ചിത്രം വൈറലായി പടര്‍ന്നിരുന്നു.

താന്‍ അറിയാതെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് എന്ന് താരം ആരോപിച്ചു. ഏതോ സിനിമാ മാസികയില്‍ അത് പ്രസിദ്ധീകരിക്കുകയായിരുന്നു. പിന്നീട് മറ്റ് പത്രങ്ങളും ഈ ചിത്രങ്ങള്‍ ആഘോഷിച്ചു. മാധ്യമങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഇതുവരെ ഉള്ളത്. ഈ ചിത്രങ്ങള്‍ ഇനി ഉപയോഗിക്കരുതെന്നും പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ തുറന്ന കത്തില്‍ കത്രീന ആവശ്യപ്പെട്ടു.

katina kaif

ഇത്തരത്തില്‍ ചിത്രങ്ങള്‍ പുറത്തായത് തന്നെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി എന്നും വിഷമിപ്പിച്ചു എന്നും താരം കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തി. ഫോട്ടോ പ്രചരിക്കുന്നതിന് മുന്‍പ് തന്നെ രണ്‍ബീറും കത്രീനയും തമ്മില്‍ പ്രണയത്തിലാണ് എന്ന് സിനിമാലോകത്ത് സംസാമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് സമ്മതിച്ചിരുന്നില്ല.

രണ്‍ബീറിനൊപ്പമുള്ള കത്രീനയുടെ സ്‌പെയിന്‍ ചിത്രങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുന്‍ കാമുകനായ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ കത്രീന ഇതാദ്യമായാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്.

English summary
Katrina is upset with the leaked pictures of her private holiday and has issued an open letter to the media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam