മെഴുക് മ്യൂസിയത്തില്‍ ഇനി കത്രീനയും
ബോളിവുഡിന്റെ താര സുന്ദരി കത്രീനയുടെ മെഴുകുപ്രതിമ ഒരുങ്ങുന്നു.
സെലിബ്രിറ്റികളുടെ മെഴുകുപ്രതിമകളിലൂടെ ലോകപ്രസിദ്ധമാണു ലണ്ടനിലെ മാഡം തുസാദ് മ്യൂസിയം. ഇവിടെയാണ് കത്രീന കൈഫിന്റെ കാഴ്ചയൊരുക്കുന്നത്.

കത്രീനയുടെ മെഴുകു പ്രതിമ 2015 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു ശ്രമം. 150,000 പൗണ്ട് (1,39,50000 രൂപയോളം)ആയിരിക്കും കത്രീനപ്രതിമയുടെ നിര്‍മാണച്ചെലവ്.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായി ബച്ചന്‍, മാധുരി ദീക്ഷിത് കരീന കപൂര്‍ , മാധുരി ദീക്ഷിത് എന്നീ ബോളിവുഡ് താരങ്ങളുടെമെഴുകു പ്രതിമകളാണ് ലണ്ടനിലെ വിനോദസഞ്ചാര ആകര്‍ഷണകേന്ദ്രങ്ങളിലൊന്നായ മെഴുകുമ്യൂസിയത്തില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുള്ളത്.


Click it and Unblock the Notifications