ഏഷ്യയിലെ മോസ്റ്റ് സെക്‌സി വുമണ്‍ കത്രീന കൈഫ്!
എഷ്യയിലെ മോസ്റ്റ് സെക്‌സി വുമണ്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരം, കത്രീന കൈഫ്. ഈ വര്‍ഷവും കത്രീന തന്നെ ആ സ്ഥാനം അലങ്കരിച്ചു. ഇത് നാലാം തവണയാണ് ഏഷ്യയിലെ മോസ്റ്റ സെക്‌സി വുമണ്‍ എന്ന പട്ടത്തിന് കത്രീന കൈഫ് അര്‍ഹയാകുന്നത്.
ലണ്ടന്‍ ആസ്ഥാനമായി ഈസോണ്‍ ഐ മാഗസിനില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് ഏഷ്യയിലെ മോസ്റ്റ സെക്‌സി വുമണായി കത്രീനയെ തിരഞ്ഞെടുത്തത്. പ്രിയങ്കാ ചോപ്ര, ദീപിക പദുക്കോണ്‍, ടെലിവിഷന്‍ താരം ദൃഷ്ടി ധമി തുടങ്ങിയവരെ പിന്തള്ളിയാണ് കത്രീന ഒന്നാമതെത്തിയത്.

ജനങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുന്ന പുരസ്‌കാരം എന്തിനെക്കാളും വിലമതിക്കുന്നതാണെന്ന് താരം പറഞ്ഞു. നാലാം തവണയും തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. പക്ഷെ എന്നും ഉണര്‍ന്ന് ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല ഞാന്‍ സുന്ദരിയാണെന്നോ സെക്‌സിയാണെന്നോ- കത്രീന പറഞ്ഞു.
അമീര്‍ ഖാനും അഭിഷേക് ബച്ചനുമൊപ്പം അഭിനയിച്ച ധൂം 3യുടെ റിലീസ് കാത്തിരിക്കുകയാണ് കത്രീന. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് നിര്‍മിക്കുന്ന ഗാനരംഗം എന്ന വിശേഷണത്തോടെയാണ് ധൂം 3 പുറത്തിറങ്ങുന്നത്. ഡിസംബര്‍ 20നാണ് റിലീസ്.


Click it and Unblock the Notifications