»   » രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരജോഡികളാണ് രണ്‍ബീര്‍ കപൂറും കത്രീന കൈഫും. പല അവസരത്തിലും ഇരുവരും പ്രണയത്തെ തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗോസിപ്പുകാര്‍ക്ക് പുതിയ വാര്‍ത്തയ്ക്ക് അവസമൊരുക്കുകയാണ് രണ്‍ബീര്‍.

കത്രീന കൈഫ് തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവളും പ്രത്യേകതയുള്ളൊരു സ്ഥാനം അലങ്കരിക്കുന്നവളുമാണെന്നാണ് രണ്‍ബീറിന്റെ ഇപ്പോഴത്തെ പ്രസ്താവന. പക്ഷേ ആ സ്ഥാനമെന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ താരം തയ്യാറല്ല. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും രണ്‍ബീറിന്റെ ജന്മദിനമായ സെപ്തംബര്‍ 28ന് ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നല്‍, ഈ വാര്‍ത്തയെ രണ്‍ബീര്‍ നിഷേധിക്കുന്നു.

ദീപിക പദുക്കോണായിരുന്നു രണ്‍ബീറിന്റെ ആദ്യ കാമുകി. ആ ബന്ധം ഉലച്ചിലുകള്‍ തട്ടി പിരിഞ്ഞെങ്കിലും വ്യക്തി ജീവിതത്തെ കുറിച്ച് ആരോടും ഒന്നും തുറന്ന് പറയരുതെന്ന പാഠം രണ്‍ബീറിന് പഠിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണത്രെ മാധ്യമങ്ങളോട് കത്രീനയുമായുള്ള ബന്ധം തുറന്നു പറയാത്തത്. എന്തായാലും കത്രീന പ്രിയപ്പെട്ടവളാണെന്നത് ശരി തന്നെ, ഈ ബന്ധം വിവാഹത്തിലേക്കെത്തുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

ബോളിവുഡ് ഗോസിപ്പുകോളങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയ ജോഡികളാണ് ഇപ്പോള്‍ രണ്‍ബീറും കത്രീനയും

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

തങ്ങള്‍ പരസ്പരം പ്രണയിക്കുന്നു എന്ന് താരങ്ങള്‍ തന്നെ പല അവസരത്തിലും തുറന്നടിച്ചിട്ടുണ്ട്.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

പ്രണയിക്കുന്നെന്ന് പറഞ്ഞെങ്കിലും വാവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരിടത്തും മുട്ടാത്ത ഉത്തരങ്ങളാണ് രണ്ടു പേര്‍ക്കും. അതേ സമയം രണ്‍
ബിറിന്റെ പിറന്നാളിന് ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയും രണ്‍ബീര്‍ നിഷേധിച്ചു.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

കത്രീന തനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍ മാത്രമല്ല, ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുന്നവളുമാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. അതേതാണെന്ന് കാലം കുറച്ചുകൂടെ സഞ്ചരിച്ചാല്‍ കണ്ടറിയാം

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

ബോളിവുഡ് ലോകത്ത് രണ്‍ബീറിന്റെ ആദ്യ കാമുകിയാണ് ദീപിക പദുക്കോണ്‍

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

ദീപികയുമായുള്ള പ്രണയം പൊളിഞ്ഞെങ്കിലും അതില്‍ നിന്ന് രണ്‍ബീര്‍ ഒരു പാഠം പഠിച്ചു. വ്യക്തി ജീവിതത്തിലെ സ്വകാര്യതകള്‍ ആരോടും തുറന്ന് പറയരുതെന്ന്.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

മാധ്യമങ്ങളാണ് തന്നെ പ്രശസ്തനാക്കിയത്. ആ മാധ്യനങ്ങള്‍ക്ക് തന്നെ കുറിച്ച് എന്തും എഴുതാം. ആ എഴുത്ത് എന്നെ നെഗറ്റീവാ ബാധിച്ചാലും വ്യക്തി ജീവിത്തിലും ജോലി സംബന്ധമായും ഞാന്‍ സന്തോഷവാനാണ്- രണ്‍ബീര്‍ പറയുന്നു.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

വ്യക്തി ജീവിത്തത്തില്‍ നിന്ന് ആര്‍ക്കും ആരെയും വിലക്കാന്‍ കഴിയില്ലെന്നാണ് രണ്‍ബീര്‍ പറയുന്നത്. പക്ഷേ, അതിനൊരു പരിശുദ്ധിയുണ്ടാകണം.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

രണ്‍ബീറും കത്രീനയും പ്രണയ ജോഡികളാണെന്നറിയാവുന്നതുകൊണ്ടു തന്നെ ഇരുവരെയും താരജോഡികളാക്കി സിനിമ പിടിക്കുന്നവരും കുറവല്ല. അനുരാഗ് ബസു ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

രണ്‍ബീറിനൊപ്പം ബിക്കിനിയുടുത്ത് കത്രീന കൈഫ്

രണ്‍ബീറിന് കത്രീന പ്രിയപ്പെട്ടവള്‍ തന്നെ, പക്ഷേ...

അജബ് പ്രേം കി ഗജബ് കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലിടെയാണ് ഇവര്‍ പ്രണയത്തിലായത്.

English summary
Actor Ranbir Kapoor says Katrina Kaif holds a special place in his life but he does not want to end the mystery by talking about it in media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam