»   » മമ്മൂട്ടിയുടെ നായികയായി വന്ന കത്രീന, മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ചിത്രം നിരസിച്ചു!!

മമ്മൂട്ടിയുടെ നായികയായി വന്ന കത്രീന, മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ചിത്രം നിരസിച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കത്രീന കൈഫ് മമ്മൂട്ടിയുടെ നായികയായി ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയത്. ആ കത്രീന കൈഫ് തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രം നിരസിച്ച ഞെട്ടലിലാണ് ആരാധകര്‍.

ആന്റി എന്ന് വിളിച്ച് പിറന്നാള്‍ ആശംസ; കത്രീനയുടെ പ്രതികരണം കണ്ട് ആരാധകര്‍ ഞെട്ടി!!

തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലെ മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറുമൊക്കെ ഒരാളാണ്, സാക്ഷാല്‍ ചിരഞ്ജീവി. ചിരിഞ്ജീവിയുടെ 150 ആമത്തെ ചിത്രത്തില്‍ നായികയാകാന്‍ വിളിച്ചപ്പോള്‍ കത്രീന കൈഫ് 'നോ' പറഞ്ഞുവത്രെ. കത്തിയുടെ തെലുങ്ക് റീമേക്കാണ് ചിത്രം. തുടര്‍ന്ന് വായിക്കാം.

മമ്മൂട്ടിയുടെ നായികയായി വന്ന കത്രീന, മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ചിത്രം നിരസിച്ചു!!

ചരഞ്ജീവി അഭിനയിക്കുന്ന 150 ആമത്തെ ചിത്രത്തിലേക്കാണ് ബോളിവുഡ് താരം കത്രീന കൈഫിനെ വിളിച്ചത്. കുറച്ച് വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തിലിറങ്ങിയ ചിരഞ്ജീവി മടങ്ങിവന്ന് അഭിനയിക്കുന്ന ചിത്രം, തമിഴില്‍ സൂപ്പര്‍ഹിറ്റായ കത്തിയുടെ റീമേക്കാണെന്നാണ് കേട്ടത്.

മമ്മൂട്ടിയുടെ നായികയായി വന്ന കത്രീന, മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ചിത്രം നിരസിച്ചു!!

ആകെ മൂന്ന് തെന്നിന്ത്യന്‍ സിനിമകളിലാണ് കത്രീന അഭിനയിച്ചിട്ടുള്ളത്. ഒരു മലയാള സിനിമയും രണ്ട് തെലുങ്ക് ചിത്രവും. വെങ്കിടേഷിന്റെ നായികയായ മല്ലീശ്വരി എന്ന ചിത്രത്തിലും നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അല്ലാരി പിഡുഗു എന്ന ചിത്രവുമാണ് തെലുങ്കില്‍ ചെയ്തത്.

മമ്മൂട്ടിയുടെ നായികയായി വന്ന കത്രീന, മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ചിത്രം നിരസിച്ചു!!

ബോളിവുഡില്‍ കരണ്‍ ജോഹറുമൊത്തുള്ള ചിത്രത്തിന്റെ തിരക്കിലാണ് കത്രീന ഇപ്പോള്‍. നവാഗതനായ ആദിത്യ ധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയുടെ നായികയായി വന്ന കത്രീന, മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ചിത്രം നിരസിച്ചു!!

ചിരഞ്ജീവിയുടെ ഈ ചിത്രത്തിലേക്ക് പല നായികമാരെയും പരിഗണിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നയന്‍താരയുടെ പേരാണ് ആദ്യം കേട്ടത്. പിന്നെ കേട്ടു കാജല്‍ അഗര്‍വാളാണെന്ന്. പ്രായമായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞാണത്രെ കാജല്‍ അഗര്‍വാള്‍ പിന്മാറിയത്.

English summary
After reports that Kajal Aggarwal has quit South star Chiranjeevi’s next film, rumours are being heard that Katrina Kaif has turned her back to the project as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam