കത്രീന സല്‍മാനെ ഉപേക്ഷിക്കുന്നു?
കത്രീനാ കെയ്‌ഫും സല്‍മാന്‍ ഖാനും തമ്മിലുളള പ്രണയം അങ്ങാടിപ്പാട്ടാണ്. എന്നാല്‍ ഈയിടെയായി ജയിലനകത്തേയ്‌ക്കും പുറത്തേയ്‌ക്കും പോയികളിക്കുന്നതിനാല്‍ സല്‍മാന്‍ തിരക്കിലാണ്. കത്രീനയ്ക്കായി നീക്കിവെയ്ക്കാന്‍ സല്‍മാന് ഒട്ടും സമയവും സാഹചര്യവുമില്ല.
കത്രീനയും ഇപ്പോള്‍ വളരെ ബിസ്സിയാണ്. ബോളിവുഡില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒന്ന് പച്ച പിടിച്ചുവരുന്ന സമയമാണിപ്പോള്‍. അപ്പോള്‍ തന്‍റെ കാമുകന്‍ ജയിലിനകത്താണെന്ന് പറയുന്നത് നാണക്കേടല്ലെ. പുതിയ കിംവദന്തികള്‍ എന്താണെന്ന് വച്ചാല്‍ കത്രീനയ്‌ക്കും സല്‍മാനുമിടെയുളള നീക്കുപോക്കുകള്‍ അത്ര സുഗമമല്ല പോലും.
ഇപ്പോള്‍ അക്ഷയ് കുമാറുമായാണത്രേ കത്രീനയ്ക്ക് കൂട്ട്. ബോളിവുഡിന്റെ പ്രിയതാരങ്ങളിലൊന്നാണ് അക്ഷയ് ഇപ്പോള്‍. അക്ഷയ്ക്ക് ഭാര്യയും കുഞ്ഞുമൊക്കെയുണ്ടെന്നത് വേറെ കാര്യം.
ട്വിങ്കില്‍ ഖന്നയെ വിവാഹം കഴിക്കുന്നതിന് മുമ്പ് രവീനാ ടണ്ടന്‍, ശില്‍പ്പ ഷെട്ടി തുടങ്ങിയവരുടെ ഹൃദയം കവര്‍ന്ന നായകനാണ് അക്ഷയ് എന്നതും നാടാകെ പരസ്യമായ കാര്യമാണ്. എന്തായാലും വിവാഹത്തോടെ അക്ഷയ് ഒന്ന് ഒതുങ്ങിയെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാല്‍ അക്ഷയ് പഴയ ഫോമൊക്കെ തിരിച്ചെടുത്തിരിക്കുകയാണെന്നാണ് ചില മാധ്യമങ്ങളുടെ ഗോസിപ്പ് കോളമിസ്‌റ്റുകള്‍ എഴുതിവിടുന്നത്.


Click it and Unblock the Notifications