»   » കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഷൂട്ടിങ് ആഗസ്റ്റ് 17ന് ആരംഭിക്കും

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഷൂട്ടിങ് ആഗസ്റ്റ് 17ന് ആരംഭിക്കും

By: Sanviya
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണിയുടെ വിജയ ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 17ന് ആരംഭിക്കും. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജ് ചിത്രത്തില്‍ നായകനാകുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പൃഥ്വിരാജ് അല്ല, ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുക.

kattapanayilehrithikroshan-08

ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുമെന്നായിരുന്നു നേരത്ത പറഞ്ഞിരുന്നത്. സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒരു കോമഡി എന്റടെയ്‌നറാകുമെന്നാണ് കേള്‍ക്കുന്നത്. തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Kattapanayile Hrithik Roshan To Start Rolling On August 17!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam