കട്ടപ്പനയിലെ ഋത്വിക് റോഷന്‍ റിലീസ് തിയതി പ്രഖ്യാപിച്ചു!
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രയാഗ മാര്‍ട്ടിനും മഹേഷിന്റെ പ്രതികരാത്തിലൂടെ ശ്രദ്ധേയയായ ലിജോമോളുമാണ് ചിത്രത്തിലെ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. സലിം കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. നവംബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

തിരക്കഥ
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ക്യാമറ
ശ്യാം ദത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മുമ്പ് സുജിത്ത് വാസുദേവ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുമെന്ന് പറഞ്ഞിരുന്നു.

മറ്റ് കഥാപാത്രങ്ങള്‍
സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മാണം
ദിലീപും ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications