»   » ഇത് വെറും ഋത്വിക് റോഷനല്ല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ട്രെയിലര്‍ റിവ്യൂ..

ഇത് വെറും ഋത്വിക് റോഷനല്ല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ട്രെയിലര്‍ റിവ്യൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നാദിര്‍ഷ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃ്ഷണനാണ് ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു.

കോമഡിയും ചില ആക്ഷന്‍ രംഗങ്ങളും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ നായകന്‍ വിഷ്ണു ഉണ്ണികൃ്ഷണന്റെ ഡയലോഗും ട്രെയിലറിന്റെ ആകര്‍ഷണമാണ്. നവംബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

ട്രെയിലര്‍ കാണൂ..

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

കോമഡിയും ആക്ഷനും

ആക്ഷന്‍ രംഗത്തിലാണ് ചിത്രത്തിന്റെ ട്രെയിലറിന്റെ തുടക്കം. പ്രേക്ഷകര്‍ക്കായി സംവിധായകന്‍ ഒരു സസ്‌പെന്‍സ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

നിര്‍മാണം

നാഡ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

സിദ്ദിഖ്, സിജു വില്‍സണ്‍, രാഹുല്‍ മാധവ്,പ്രയാഗ മാര്‍ട്ടിന്‍, ലിജോമോള്‍,ധര്‍മ്മരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ

അമര്‍ അക്ബര്‍ അന്തോണി സൂപ്പര്‍ഹിറ്റിന്റെ തിരക്കഥ എഴുതിയ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Kattappanayile Hrithik Roshan Trailer Review: Expect A Complete Entertainer!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam