തിയറ്ററില്‍ മാത്രമല്ല ബോക്‌സ് ഓഫീസിലും 'കാറ്റ്' വീശിയില്ല..! ആറ് ദിവസത്തെ കളക്ഷന്‍...

By Jince K Benny

ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രമാണ് കാറ്റ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 13നാണ് തിയറ്ററിലെത്തിയത്. ഏറെ പ്രതീക്ഷകളോടെയാണ് കാറ്റ് തിയറ്ററിലെത്തിയതെങ്കിലും പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടു. വിഖ്യാത ചലച്ചിത്രകാരന്‍ പി പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

kattu

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ട ചിത്രത്തിന്റെ ആറ് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നു. ആറ് ദിവസം കൊണ്ട് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 1.52 കോടിയാണ്. താര മൂല്യമോ പത്മാരാജന്റെ കഥ എന്ന വിശേഷണമോ ചിത്രത്തെ തുണച്ചില്ല. നിരൂപകരില്‍ നിന്നും മികച്ച ചിത്രമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടും പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

കാറ്റിന് പിന്തുണയുമായി സിനിമ രംഗത്തെ പ്രമുഖരും രംഗത്തെത്തി. ടൊറന്റില്‍ മഹത്വവത്കരിക്കുന്ന ഒരു ചിത്രമായി ഇത് മാറരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനീത് ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. സിനിമ പ്രേമികളും ചലച്ചിത്ര നിരൂപകരും കാറ്റിന് വേണ്ടി രംഗത്തുണ്ടെങ്കിലും പല തിയറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനങ്ങളും ഗണ്യമായി കുറഞ്ഞു. ഒരു ആസിഫ് അലി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X