കാറ്റു വന്നു വിളിച്ചപ്പോള്‍ - ചിപ്പി നായിക
കാറ്റു വന്നു വിളിച്ചപ്പോള്‍ - ചിപ്പി നായിക
സപ്തംബര്‍ 18, 2000
ഒരിടവേളക്കു ശേഷം ചിപ്പി വീണ്ടും മലയാളത്തിലെത്തുന്നു. അഡ്വ. ശശിധരന്‍ പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാറ്റുവന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലൂടെ. വിജയരാഘവനാണ് നായകന്‍.
കൗരവര്‍, അമ്മയാണെ സത്യം, പ്രണയവര്‍ണ്ണങ്ങള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ശശിധരന്‍ പിള്ള ഈ ചിത്രത്തിലൂടെ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്നു. ഹരികൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ ശശിധരന്‍ പിള്ള തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാവക്കാടു വെച്ചാണ് ചിത്രീകരണം.
വിജയരാഘവന്‍, ചിപ്പി എന്നിവര്‍ക്കു പുറമെ സംവിധായകന്‍ ടി.വി. ചന്ദ്രന്‍, കൃഷ്ണകുമാര്‍, ശ്രീരാമന്‍, ജോസ് പെല്ലിശ്ശേരി, മാമുക്കോയ, കമലാ ദേവി, പ്രിയദര്‍ശിനി, കോഴിക്കോട് ശാന്താദേവി, ശോഭടീച്ചര്‍ എന്നിവരും അഭിനയിക്കുന്നു.
ഒ.എന്‍.വി, തിരുനെല്ലൂര്‍ കരുണാകരന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. എം.ജി രാധാകൃഷ്ണന്റേതാണ് സംഗീതം. യേശുദാസും ചിത്രയും ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രഹണം കെ.ജി. ജയന്‍, എഡിറ്റിംഗ് വേണുഗോപാല്‍.


Click it and Unblock the Notifications