'സ്വാമി അയ്യപ്പന്‍' ഇനി ബാഡ് ബോയ്
സ്വാമി അയ്യപ്പന്‍ എന്ന ടിവി പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കൗശിക് ബാബു. അയ്യപ്പനായി എത്തിയ കൗശിക് ബാബു അയ്യപ്പനായി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇപ്പോള്‍ കൗശിക് ബാബു ഒരു സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുകയാണ്.
വൈറ്റ് ബോയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു ബാഡ് ബോയ് ആയിട്ടാണ് കൗശിക് അഭിനയിക്കുന്നത്. മേലിക രാജശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള സുന്ദരനായ ബാഡ് ബോയ് അതാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് കൗശിക് ബാബു പറുന്നത്. സൈക്കോ ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിങ് ജോലികള്‍ അവസാനിച്ചുകഴിഞ്ഞു.

ഇപ്പോഴും ആളുകള്‍ തന്നെ സ്വാമി അയ്യപ്പന്‍ എന്ന കഥാപാത്രം ചെയ്തയാളായിട്ടാണ് ഓര്‍ക്കുന്നതെന്നും എന്നാല്‍ സിനിമയില്‍ നേരേ വിപരീതമായൊരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് കൗശിക് പറയുന്നു.
ഒരുപാട് ആക്ഷനും ഇമോഷനും ചെയ്യാനുള്ള കഥാപാത്രമാണ് എന്റേത്. സ്വാമി അയ്യപ്പന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു മേലില രാജശേഖര്‍, അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- കൗശിക് പറയുന്നു.
ചിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും തന്റെ അമ്മയായി ശോഭ മോഹനാണ് അഭിനയിച്ചിരിക്കുന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications











