»   » 2015ല്‍ കാവ്യ അഭിനയം നിര്‍ത്തും?

2015ല്‍ കാവ്യ അഭിനയം നിര്‍ത്തും?

Posted By:
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ എന്ന നടിയുടെ സ്വഭാവത്തെക്കുറിച്ചോ അഭിനയമെന്ന തൊഴിലിനോടുള്ള അവരുടെ ആത്മാര്‍ത്ഥതയെക്കുറിച്ചോ മലയാള സിനിമാ ലോകത്ത് ആര്‍ക്കും നെഗറ്റീവ് ആയി ഒന്നും പറയാനില്ല. എല്ലാ മുതിര്‍ന്ന താരങ്ങളും കാവ്യയെക്കുറിച്ച് വളരെ വാത്സല്യത്തോടെയാണ് പറയാറുള്ളത്.

സമപ്രായക്കാര്‍ മിക്കവരും കാവ്യയുടെ നല്ല കൂട്ടുകാരുമാണ്. കാവ്യയുടെ വിവാഹജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എല്ലാവരും സ്വന്തം പ്രശ്‌നം പോലെയായിരുന്നു കണ്ടിരുന്നത്. കാവ്യയെപ്പോലെ ഒരുകുട്ടിയ്ക്ക് ഇങ്ങനെ വരാന്‍ പാടില്ലായിരുന്നുവെന്ന് പറയാത്തവരില്ല. വിവാഹബന്ധത്തില്‍ നിന്നും മോചനം നേടിയ കാവ്യ വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തു.

Kavya Madhavan

അടുത്തകാലത്തായി എല്ലാവരും കാവ്യയെ രണ്ടാമതൊരു വിവാഹത്തിന് നിര്‍ബ്ബന്ധിയ്ക്കുകയാണ്. പക്ഷേ വിവാഹം എന്നു കേള്‍ക്കുന്നതുതന്നെ തനിയ്ക്ക് പേടിയാണെന്നാണ് കാവ്യ പറഞ്ഞുകൊണ്ടിരുന്നത്. അടുത്തിടെ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിഷാല്‍ ചന്ദ്രന്‍ വിവാഹിതനായതോടെ സുഹൃത്തുക്കളും ബന്ധുക്കളും കാവ്യയെ വീണ്ടും വിവാഹത്തിന് നിര്‍ബ്ബന്ധിച്ചുതുടങ്ങി.

സമ്മര്‍ദ്ദം സഹിയ്ക്കവയ്യാതെ കാവ്യ രണ്ടാമതൊരു വിവാഹത്തിന് സമ്മതം മൂളിയെന്നാണ് കേള്‍ക്കുന്നത്. സിനിമയുമായി ബന്ധമുള്ള ഒരാളെയണെങ്കില്‍ വിവാഹം കഴിയ്ക്കാമെന്നാണത്രേ കാവ്യ പറയുന്നത്. പക്ഷേ ഉടനെ വിവാഹം കഴിച്ച് ഒതുങ്ങാനില്ലെന്നും 2015വരെ തനിയ്ക്ക് സമയം വേണമെന്നുമാണത്രേ കാവ്യയുടെ കണ്ടീഷന്‍.

ഇതുവീട്ടുകാര്‍ സമ്മതിച്ചുവെന്നാണ് സൂചന. വിവാഹത്തിനിടയില്‍ നല്ല കുറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി, കവിതയെഴുത്തില്‍ സജീവമായി. ഒടുവില്‍ വീട്ടുകാര്‍ നിശ്ചയിക്കുന്നയാളെ വിവാഹം ചെയ്ത് അഭിനയം നിര്‍ത്താനാണത്രേ കാവ്യയുടെ പദ്ധതി. ജാതകമെല്ലാം നോക്കിവേണം കല്ല്യാണമെന്നും കാവ്യയ്ക്ക് നിര്‍ബ്ബന്ധമാണത്രേ.

English summary
Actress Kavya Madhavan may remarry by 2015 and after marriage she will stop acting in films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam