കാവേരി തിരിച്ചെത്തുന്നു
വിവാഹശേഷം സിനിമാഭിനയത്തോട് വിട പറഞ്ഞ് ദാമ്പത്യജീവിതത്തില്‍ മുഴുകുകയായിരുന്നു കാവേരി. പക്ഷേ അത് താത്കാലികമായൊരു ഇടവേള മാത്രമായിരുന്നുവെന്ന് കാവേരി പറയുന്നു. കംഗാരു എന്ന ചിത്രത്തിലൂടെ കാവേരി മലയാളത്തില്‍ തിരിച്ചെത്തുകയാണ്.
ബാലതാരമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച കാവേരി ആദ്യമായി നായികയാവുന്നത് ഉദ്യാനപാലകനിലാണ്. പിന്നീട് പല ചിത്രങ്ങളിലും നായികയായും ഉപനായികയായും വേഷമിട്ടു. തെലുങ്കിലേക്ക് കടന്നതോടെ കാവേരി മലയാള ചിത്രങ്ങള്‍ ചെയ്യുന്നത് കുറഞ്ഞു. വിവാഹത്തിനു മുമ്പ് രണ്ടു വര്‍ഷത്തോളം കാവേരി മലയാളത്തില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ തിരിച്ചുവരവ് നടത്തുന്നത് മലയാളത്തിലൂടെ.
കങ്കാരുവില്‍ കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന ജാന്‍സിയുടെ ചേച്ചി നാന്‍സിയായാണ് കാവേരി അഭിനയിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് കാവേരിക്കുള്ളത്.
വിവാഹശേഷം അഭിനയം നിര്‍ത്താനൊന്നും താന്‍ തീരുമാനിച്ചിരുന്നില്ല. ഓഫറുകള്‍ പലതും വന്നെങ്കിലും നല്ലതെന്ന് തോന്നാത്തതുകൊണ്ടാണ് സ്വീകരിക്കാതിരുന്നത്. കങ്കാരുവിലെ വേഷം ശ്രദ്ധേയമാവുമെന്നു തോന്നിയതു കൊണ്ടാണ് സ്വീകരിച്ചത്- കാവേരി പറയുന്നു.


Click it and Unblock the Notifications