For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്‍പത് മാസം ഗര്‍ഭിണിയായപ്പോഴും കോടതി കയറി ഇറങ്ങി; അന്ന് നടന്ന കേസിനെ കുറിച്ച് വെളിപ്പെടുത്തി നടി പ്രിയങ്ക

  |

  ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടി പ്രിയങ്കയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി കാവേരിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. ഇരുപത് വര്‍ഷത്തോളമായി നടന്ന് വന്നിരുന്ന കേസില്‍ പ്രിയങ്കയ്ക്ക് അനുകുലമായ വിധിയാണ് വന്നത്. എന്നാല്‍ അന്ന് സംഭവിച്ച പ്രശ്‌നങ്ങള്‍ എന്താണെന്ന് ആരാധകര്‍ക്ക് വ്യക്തമായില്ല. ഒടുവില്‍ എന്തായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പ്രിയങ്ക തന്നെ പറയുകയാണ്. ഒരു ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്.

  കാവേരിയും ഞാനും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. മാത്രമല്ല ഞങ്ങള്‍ നല്ല സുഹൃത്തുക്കളും ആയിരുന്നു. വീട്ടുകാരുമായിട്ടും ആ സൗഹൃദം ഉണ്ടായിരുന്നു. അത് ഒന്ന് കൊണ്ടുമാത്രമാണ് അവരുടെ ഫോട്ടോസ് ഒരു മാഗസിന്റെ കവര്‍ ചിത്രമായി വരുന്നു എന്ന സന്ദേശം കിട്ടിയപ്പോള്‍ കാവേരിയെ വിളിച്ച് അറിയിക്കാന്‍ തോന്നിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അജ്ഞാത സന്ദേശമായിരുന്നു. അറിയാത്ത നമ്പറില്‍ നിന്നും വന്നൊരു കോള്‍. കിട്ടിയ വിവരം സത്യമാണെങ്കില്‍ അത് കാവേരിയെ എത്രത്തോളം ബാധിക്കും എന്ന് മനസിലാക്കിയത് കൊണ്ടാണ് നടിയുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞത്. പക്ഷെ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. എല്ലാത്തിനും ഒടുവില്‍ ഞാന്‍ കുറ്റക്കാരിയായി മാറുകയായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

  priyanka-anoop

  ആ സംഭവത്തിന് ശേഷം രണ്ടോ മൂന്നോ വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ പോലെയായിരുന്നു. നല്ല പ്രോജക്ടുകളൊന്നും ഈ കാലയളവില്‍ വന്നില്ല. ചില സിനിമകളില്‍ അവസാന നിമിഷം എന്നെ ഒഴിവാക്കിയിട്ടുണ്ട്. പ്രിയങ്കയാണോ എങ്കില്‍ വേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് എന്റെ ചെവിയില്‍ വരെ എത്തിയിരുന്നു. ഇന്ന് ഞാന്‍ ഇത് തുറന്നു പറയുമ്പോള്‍ അവര്‍ക്ക് മനസിലാവും. തുടര്‍ച്ചയായി എനിക്ക് അവസരം തന്നു കൊണ്ടിരുന്ന ചില സംവിധായകര്‍ ഈ പ്രശ്‌നത്തിന് ശേഷവും എനിക്കൊപ്പം നിന്ന സാഹചര്യവും ഉണ്ടായിട്ടുള്ളതായി പ്രിയങ്ക വ്യക്തമാക്കുന്നു.

  മുടക്കിയത് 100 കോടി രൂപയാണ്; നിര്‍മാതാവിന് ചങ്കിടിപ്പുണ്ടാവും, ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സിദ്ധു പനയ്ക്കൽ

  ഞാനായിട്ട് ഒരിക്കലും സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയോ ഇടവേള എടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്നും സിനിമയിലും ടെലിവിഷനിലുമൊക്കെ ആക്റ്റീവായി തന്നെയുണ്ടായിരുന്നു. ഈ പ്രശ്‌നം നടക്കുന്ന സമയത്ത് ഞാന്‍ വിവാഹിത പോലും ആയിരുന്നില്ല. അന്ന് ഞാന്‍ കടന്നുപോയ ട്രോമ എത്രയോ വലുതാണോ. അതിനു ശേഷം എനിക്ക് വന്ന ഒരു വിവാഹലോചന മുടങ്ങി. പിന്നീട് എന്നെ നന്നായി മനസിലാക്കിയ, എന്നെ ആത്മാര്‍ഥമായി സ്‌നേഹിച്ച് അനൂപ് ജീവിതത്തിലേക്ക് വരുകയായിരുന്നു.

  priyanka-anoop

  അന്ന് നസീറിൻ്റെ ആരാധകർ മധുവിൻ്റെ സിനിമകൾക്ക് കൂവാൻ പോയി; ആ കാലത്തെ ഫാൻസ് അസോയിയേഷനെ പറ്റി അജയ് തുണ്ടത്തിൽ

  എന്തൊക്കെ പ്രശ്‌നങ്ങളിലൂടെ കടന്നു പോയാലും എന്നെ മനസിലാക്കുന്ന, ഞാന്‍ ഒരു തെറ്റും ചെയ്യില്ലെന്ന് വിശ്വസിച്ച് കൂടെ നിന്ന കുടുംബം തന്നെയാണ് എന്റെ ഏറ്റവും വലിയ പിന്തുണയെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും തനിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നിരുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അതില്‍ തനിക്കൊരു മടിയും തോന്നിയിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു. നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സത്യം തെളിയുമോ എന്ന് ഭയപ്പെടേണ്ടതുള്ളു. കേസിന്റെ വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ എന്റെ അഭിഭാഷകന്‍ ഹാജരായില്ലെങ്കിലും ഞാന്‍ പോകുമായിരുന്നു. കാരണം എന്താണ് അവിടെ സംസാരിക്കുന്നതെന്ന് എനിക്കറിയണമായിരുന്നു എന്നും നടി പറയുന്നു. പ്രിയങ്കയുടെ പ്രതികരണം അതിവേഗം വൈറലായി മാറിയിരിക്കുകയാണ്.

  English summary
  Kaveri Issue: Priyanka Anoop Opens Up The Troubles Faced In Real Life When She Was Nine month Pregnant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X