കാവ്യതലൈവന്‍ പൃഥ്വിയെ രക്ഷിക്കുമോ?
മലയാളത്തില്‍ തിരിച്ചടിയേറ്റ പൃഥ്വിരാജിന് ഇനി പ്രതീക്ഷ തമിഴ് റിലീസായ കാവ്യതലൈവന്‍. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തന്നെ തിയറ്ററില്‍ എത്തും. തമിഴില്‍ അടുത്തകാലത്തൊന്നും ചിത്രം ചെയ്തിട്ടില്ലാത്ത പൃഥ്വിക്ക് ഈ ചിത്രം അവിടെ മാത്രമല്ല, കേരളത്തിലും വിജയിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം അഭിനയിച്ച മൂന്നു ചിത്രവും ഹിറ്റായ സന്തോഷത്തിലായിരുന്നു പൃഥ്വിരാജ്. ജിത്തു ജോസഫിന്റെ മെമ്മറീസായിരുന്നു കഴിഞ്ഞവര്‍ഷം അവസാനമായി റിലീസ് ചെയ്തത്.അതുണ്ടാക്കിയ വന്‍ പ്രതീക്ഷയിലാണ് ഈ വര്‍ഷം ലണ്ടന്‍ ബ്രിഡ്്ജ് റിലീസ് ചെയ്തത്. അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് ഹോള്‍ഡ് ഓവറായി. ഇനി മലയാളത്തില്‍ പൂര്‍ത്തിയായ ചിത്രമൊന്നുമില്ല. സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിക്കുകയാണ്. അത് വിഷുവിന് റിലീസ് ചെയ്യാന്‍ പാകത്തിലാണ് ഒരുങ്ങുന്നത്. ആ ഗ്യാപ് നികത്താന്‍ പാകത്തിലാണ് കാവ്യതലൈവന്‍ റിലീസ് ചെയ്യുന്നത്.

തമിഴില്‍ നല്ല പേരുള്ള സംവിധായകനാണ് വസന്തബാലന്‍. അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ പേരെടുത്ത വസന്തബാലന്‍ കാവ്യതലൈവനില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കഥയാണുപറയുന്നത്. യഥാര്‍ഥ സംഭവങ്ങളും ഫിക്ഷനും ചേര്‍ന്ന ചിത്രമാണിത്. സിദ്ദാര്‍ഥ് ആണ് പൃഥ്വിക്കൊപ്പം തുല്യവേഷത്തില്‍അഭിനയിക്കുന്നത്.
ഈ ചിത്രം വിജയിച്ചാല്‍ ദക്ഷിണേന്ത്യയിലെ യുവതാരങ്ങളുടെ മുന്‍നിരയില്‍ എത്താന്‍ പൃഥ്വിക്കു കഴിയും. മലയാളത്തിലും തമിഴിലും പൃഥ്വിരാജ് പിന്‍നിരയിലായി ക്കഴിഞ്ഞു. രണ്ടുചിത്രങ്ങളുടെ വിജയത്തോടെ നിവിന്‍പോളി പൃഥ്വിയുടെ സ്ഥാനം പിടിച്ചെടുത്തു കഴിഞ്ഞു.
മണിരത്‌നത്തിന്റെ രാവണ്‍ ആയിരുന്നു പൃഥ്വി അവസാനമായി മുഴുനീള വേഷം ചെയ്ത തമിഴ് ചിത്രം. എന്നാല്‍ അതും പരാജയമായിരുന്നു.


Click it and Unblock the Notifications











