»   » ജോലിയില്‍ നിന്നും പിരിച്ചു വിട്ടതില്‍ പ്രതിഷേധം, ഡ്രൈവര്‍ നിരന്തരം ശല്യപ്പെടുത്തിയെന്ന് നടി

ജോലിയില്‍ നിന്നും പിരിച്ചു വിട്ടതില്‍ പ്രതിഷേധം, ഡ്രൈവര്‍ നിരന്തരം ശല്യപ്പെടുത്തിയെന്ന് നടി

By: Sanviya
Subscribe to Filmibeat Malayalam

നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ ഡ്രൈവര്‍ തല്ലി തകര്‍ത്തു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചാണ് ജിതീഷ് നടിയുടെ കാര്‍ തല്ലി തകര്‍ത്തത്. തിരുവനന്തപുരത്താണ് സംഭവം.

പുളിമൂട്ടില്‍ സ്വകാര്യ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ഇയാള്‍ തല്ലി തകര്‍ത്തത്. സംഭവത്തില്‍ നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ജിതീഷിനെയും സുഹൃത്തിനെയും വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പിരിച്ച് വിട്ടത്

ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് കവിയൂര്‍ പൊന്നമ്മ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

നിരന്തരം ശല്യം ചെയ്തു

പിന്നീട് നടിയെ സെറ്റിലെത്തി ജിതീഷും സുഹുത്തും നിരന്തരം ശല്യപ്പെടുത്തിയതായും കവിയൂര്‍ പൊന്നമ്മ പോലീസിന് നല്‍കിയ പരാതിയല്‍ പറയുന്നുണ്ട്.

സംഭവം

തിരുവനന്തപുരം പുളിമൂട്ടില്‍ സ്വകാര്യ ഹോട്ടലിന് മുമ്പില്‍ വച്ചാണ് ജിതീഷും സുഹൃത്തും കാര്‍ തല്ലി തകര്‍ത്തത്.

തോപ്പില്‍ ജോപ്പന്‍

മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് കവിയൂര്‍ പൊന്നമ്മ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷമായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക്.

English summary
Kaviyoor Ponnamma's vandalised car.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam