വൈജയന്തിമാലയുടെ കാര്യം അറിയില്ല!! ഞാൻ ഇങ്ങനെയാണ്, മോശമായി പെരുമാറിയ നിർമാതാവിനോട് കവിയൂർ പൊന്നമ്മ
മലയാള സിനിമയിൽ ഭൂരിഭാഗം താരങ്ങളുടേയും അമ്മയായി തിളങ്ങിയ താരമാണ് കവിയൂർ പൊന്നമ്മ. മേഹാൻലാൽ, മമ്മൂട്ടി, ജയറാം , സുരേഷ് ഗോപി എന്നു വേണ്ട മലയാള സിനിമയിലെ അമ്മ തന്നെയാണ് കവിയൂർ പൊന്നമ്മ. നായികയായി തുടങ്ങി ഇപ്പോൾ മുത്തശ്ശി കഥാപാത്രങ്ങളിൽ വരെ തിളങ്ങുന്നുണ്ട്. സിനിമയുടെ ആദ്യ ഘട്ടം മുതൽ ഇൻസ്ട്രിയിൽ തിളങ്ങി നിന്നിരുന്നു. സത്യൻ, നസീർ, അടൂർ ഭാസി എന്നിവരോടൊപ്പം താരത്തിന് തിളങ്ങാനായിരുന്നു.
സിനിമയുടെ തലമുറകൾക്ക് മാറ്റമുണ്ടെങ്കിലും അന്നും വിവാദങ്ങൾക്കും ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. എന്നാൽ അന്ന പുറത്തു വരാത്ത പല കാര്യങ്ങളും വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തു വരുകയാണ്. അടൂർ ഭാസിയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കെപി എസി ലളിത തുറന്നു പറഞ്ഞതു പോലെ മറ്റൊരു സംഭവം കവൂർ പൊന്നമ്മ തുറന്നു പറയുകയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

കരുത്തോടെ ചെറുത്തു നിന്നു
സിനിമയിൽ നിന്ന് തനിയ്ക്ക് അധികം മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ ചില ഭാഗത്ത് നിന്ന് ചില ചെറിയ ശ്രമങ്ങൾ നടന്നിരുന്നെന്നും താരം പറഞ്ഞു. എന്നാൽ അത് താൻ ശക്തമായി തന്നെ പ്രതിരോധിച്ചിരുന്നു . പിന്നീട് തന്നോട് ആരും മോശമായി പെരുമാറാൻ തുനിഞ്ഞിട്ടില്ല.

നിർമ്മാതാവിന്റെ ഓഫീസിലേയ്ക്ക് താമസം
ചെന്നൈ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയാണ് ഇത്തരത്തിലുളള ഒരു സംഭവം നടന്നത്. ചെന്നൈയിൽ എത്തിയാൽ താൻ സ്ഥിരമായി താമസിക്കുന്നത് ഗായിക കവിയൂർ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടലിലാണ്. ഒരു ദിവസം താൻ അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് തന്നോട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേയ്ക്ക് താമസം മാറാൻ പറഞ്ഞു. പറ്റില്ലെന്ന് താൻ തറപ്പിച്ചു തന്നെ അന്ന് പറഞ്ഞു.

വിശദീകരണം തേടി നിർമാതാവ്
അതേസമയം ഹോട്ടലിൽ താമസം മാറാത്തതിന്റെ കാരണം എന്താണെന്ന് അരാഞ്ഞ് എത്തിയിരുന്നു. പൊന്നമ്മ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നായിരുന്നു അയാളുടെ ചോദ്യം, സാക്ഷാൽ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ? എന്ന് അയാൾ പറഞ്ഞു. എന്നാൽ വൈജയന്തി മാലയുടെ കാര്യം തനിയ്ക്ക് അറിയില്ല. ഞാൻ ഇങ്ങനെ തന്നെ പറയുമെന്ന് അയാൾക്ക് മറുപടി നൽകി. പിന്നെ ഇത്തരത്തിലുളള ദുരനുഭവം ഉണ്ടായിട്ടില്ലെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

ലളിത പറഞ്ഞത് താൻ വിശ്വസിക്കില്ല
അടൂർ ഭാസിയെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത് താൻ ഒരിക്കലും വിശ്വസിക്കില്ല. അദ്ദേഹത്തിന് അങ്ങനെയൊന്നും ചിന്തിക്കാനോ ചെയ്യാനോ കഴിയുന്ന ആളല്ല.അദ്ദേഹം അങ്ങനത്തെ ഒരു വ്യക്തിയല്ല. ഇക്കാര്യം സിനിമ ഫീൽഡ് മുഴുവൻ അറിയാവുന്നതാണെന്നും പൊന്നമ്മ കൂട്ടിച്ചേർ

അടൂർഭാസി ശല്യം ചെയ്തു
അന്തരിച്ച നടൻ അടൂർ ഭാസിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിഎസി ലളിത രംഗത്തെത്തിയിരുന്നു. ഭാസി പിറകെ നടന്ന് ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നും താരം തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങാതിരുന്നതു കൊണ്ട് തന്നെ പല ചിത്രങ്ങളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്നു കെപിഎസി ലളിത തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ തുറന്ന് പറച്ചിൽ വൻ വിവാദങ്ങൾക്കും ചർച്ചയ്ക്കും കാരണമായിരുന്നു.


Click it and Unblock the Notifications











