»   » മോഹന്‍ലാലില്‍ തനിക്കുള്ള അവകാശത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

മോഹന്‍ലാലില്‍ തനിക്കുള്ള അവകാശത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഓണ്‍ സ്‌ക്രീന്‍ അമ്മയാണ് കവിയൂര്‍ പൊന്നമ്മ. ഒരുപാട് സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിന്റെ അമ്മ വേഷത്തില്‍ എത്തിയിട്ടുണ്ട്. സിനിമകളില്‍ പലപ്പോഴും ഇത് ലാലിന്റെ 'റിയല്‍' അമ്മ തന്നെയാണോ എന്ന് സംശയിച്ചവരുമുണ്ട്.

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ

യഥാര്‍ത്ഥ ജീവിത്തതിലും കവിയൂര്‍ പൊന്നമ്മയ്ക്ക് മോഹന്‍ലാല്‍ മകനെ പോലെയാണ്. ലാലില്‍ തനിക്കുള്ള അവകാശത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തുകയുണ്ടായി.

എന്റെ കുട്ടന്‍

പരിചയപ്പെട്ട കാലം മുതല്‍ ഇന്ന് വരെ കവിയൂര്‍ പൊന്നമ്മ ലാലിനെ പേര് വിളിച്ചിട്ടില്ല. കുട്ടാ എന്നാണ് വിളിയ്ക്കുന്നത്. ലാല്‍ കവിയൂര്‍ പൊന്നമ്മയെ ചേച്ചി എന്നും.

എന്റെ അവകാശം

ഏത് സദസ്സില്‍ വച്ചായാലും, ആരുടെ മുന്നിലാണെങ്കിലും ലാലിലെ കണ്ടാല്‍ കവിയൂര്‍ പൊന്നമ്മ കവിളില്‍ ഒരു വാത്സല്യ മുത്തം നല്‍കും. മോഹന്‍ലാല്‍ അത് പോലെ തിരിച്ച് പൊന്നമ്മയ്ക്കും. അത് മോഹന്‍ലാലില്‍ തനിക്കുള്ള അവകാശമാണെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

ലാലിന്റെ അമ്മ

ഒത്തിരി ചിത്രങ്ങളില്‍ ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ എത്തിയിട്ടുണ്ട്. ഓണ്‍സ്‌ക്രീല്‍ ലാലിന് ഏറ്റവും ചേരുന്ന അമ്മയും കവിയൂര്‍ പൊന്നമ്മയാണെന്നും പറയുന്നവരുണ്ട്.

ഗോസിപ്പുകള്‍

ഒത്തിരി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെ ഇരുവരെയും സംബന്ധിച്ച് മോശമായ തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. അപ്പോഴും ലാലിനോടുള്ള വാത്സല്യം കവിയൂര്‍ പൊന്നമ്മ ചേര്‍ത്തു പിടിച്ചു.

English summary
Kaviyoor Ponnamma says she has some rights on Superstar Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam