»   » കാവ്യയുടെ മൗനം ദിലീപിനെ രക്ഷിക്കാനോ? കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കാവ്യ പുറത്തേക്കിറങ്ങിയപ്പോള്‍!

കാവ്യയുടെ മൗനം ദിലീപിനെ രക്ഷിക്കാനോ? കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കാവ്യ പുറത്തേക്കിറങ്ങിയപ്പോള്‍!

By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നടന്റെ ഭാര്യയും നടിയുമായ കാവ്യയെയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെയാണ് കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയെന്ന് പള്‍സര്‍ സുനി നേരത്തെ പോലീസില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്തത്.

കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടെയും മൊഴികളില്‍ സാമ്യമുണ്ടോയെന്നും പരിശോധിച്ചേക്കും. ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടികളൊന്നും കാവ്യയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പല ചോദ്യങ്ങള്‍ക്കും മൗനം പാലിക്കുകയും അറിയില്ലെന്നും മാത്രമാണ് കാവ്യ പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം

ആക്രമിക്കപ്പെട്ട നടിയുമായി മുമ്പുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും പിന്നീട് ഈ നടിയുമായി അകല്‍ച്ച തോന്നാന്‍ കാരണമെന്താണെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും നടി വ്യക്തമായ മറുപടി നല്‍കിയില്ല. മുമ്പ് ഇരുവരും ഒന്നിച്ച് പങ്കെടുത്ത വിദേശ ഷോകളെ ചൂണ്ടിക്കാട്ടിയായിരുന്നു അന്വേഷണം സംഘം ചോദിച്ചത്.

പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിരുന്നോ

നടി ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് അതിനെ കുറിച്ചൊന്നും തനിക്കറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി. ക്വട്ടേഷന്‍ കൊടുത്തതിനെ കുറിച്ചും തനിക്കറിയില്ലെന്ന് തന്നെയാണ് കാവ്യ പറഞ്ഞത്.

പള്‍സര്‍ സുനിയെ പരിചയമില്ലെങ്കില്‍?

പള്‍സര്‍ സുനിയെ മുന്‍ പരിചയമില്ലെന്നാണ് കാവ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതിന് ശേഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും കാവ്യയ്ക്ക് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.

ദിലീപ്-മഞ്ജു വിവാഹബന്ധം

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹബന്ധം തകര്‍ന്നതാണ് ആക്രമിക്കപ്പെട്ട നടിയോട് ഇത്രയുംമധികം വൈരാഗ്യം തോന്നാന്‍ കാരണം നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ജു-ദിലീപ് വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ മൗനം പാലിക്കുകയായിരുന്നു.

കാവ്യയുടെ കണ്ണു നിറഞ്ഞു

അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യയുടെ കണ്ണു നിറഞ്ഞു വന്നു. വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോഴേക്കും കാവ്യ ഉറക്കെ കരഞ്ഞുവത്രേ.

അമ്മയെയും ചോദ്യം ചെയ്യും

കാവ്യയുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ആലൂവായിലുള്ള ദിലീപിന്റെ തറവാട്ടു വീട്ടില്‍ വെച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപം കുടുംബവുമാണ് ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്നത്.

ചോദ്യം ചെയ്യും

ദിലീപുമായി അടുത്ത ബന്ധമുള്ള കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നല്‍കിയെന്ന് പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.

English summary
Kavya about actress attack.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam