ശിവരഞ്‌ജിനിയെന്ന നര്‍ത്തകിയായി കാവ്യ

By Staff

നടി കാവ്യാ മാധവന്‌ നൃത്തത്തിലുള്ള പ്രാവീണ്യം മലയാളികള്‍ക്കെല്ലാം അറിയാം. സ്‌കൂള്‍ പഠനകാലത്ത്‌ യുവജനോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാവ്യ. യുവജനോത്സവ വേദികളിടെ നേട്ടങ്ങളാണ്‌ കാവ്യയെ ചലച്ചിത്രലോകത്ത്‌ എത്തിച്ചതും.

നര്‍ത്തകിയാണെങ്കിലും ചില ഗാനരംഗങ്ങളിലും മറ്റും നര്‍ത്തകിയുടെ വേഷം ധരിക്കുകയെന്നല്ലാതെ ഒരു മുഴുനീള നര്‍ത്തകീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാവ്യയ്‌ക്കിതേവരെ അവസരം കിട്ടിയിട്ടില്ല.

പലപ്പോഴും അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ കമലദളത്തില്‍ നടി മോനിഷ അവതരിപ്പിച്ചതുപോലൊരു വേഷം ചെയ്യണമെന്ന്‌ കാവ്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ വൈകിയാണെങ്കിലും ഒരു നര്‍ത്തകിയായി വേഷമിടാന്‍ കാവ്യയ്‌ക്ക്‌ അവസരം ലഭിച്ചിരിക്കുന്നു.

ശിവരഞ്‌ജിനി എന്ന പുതിയ ചിത്രത്തിലാണ്‌ കാവ്യ നര്‍ത്തകിയുടെ വേഷം അണിയുന്നത്‌. കാവ്യ ജീവന്‍ പകരുന്ന കഥാപാത്രത്തിന്റെ പേരുതന്നെയാണ്‌ ചിത്രത്തിനുമിട്ടിരിക്കുന്നത്‌.

നൃത്തത്തിന്‌ പ്രാധാന്യമുള്ള ഒരു പ്രണയകഥയാണിത്‌. നവാഗത സംവിധായകനായ എം.ആര്‍ സുരേഷ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മോഹന്‍ദാസ്‌ പൈങാവ്‌ തിരക്കഥ തയ്യാറാക്കുന്ന ചിത്രം മഹാരാജ്‌ ക്രിയേഷന്‍സാണ്‌ നിര്‍മ്മിക്കുന്നത്‌.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക്‌ കൈതപ്രം വിശ്വനാഥനാണ്‌ ഈണം പകരുന്നത്‌. പാലക്കാട്ടും തഞ്ചാവൂരിലുമായാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X