പാത്തുമ്മയായി കാവ്യ
ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ കാവ്യാ മാധവന് ലഭിച്ചത് വിരളമായാണ്. പെരുമഴക്കാലം, നാല് പെണ്ണുങ്ങള്‍ തുടങ്ങി വളരെ കുറച്ച് സിനിമകളിലേ കാവ്യക്ക് അഭിനയപ്രധാനമായ വേഷങ്ങള്‍ ലഭിച്ചിട്ടുള്ളൂ.
നവ്യാ നായര്‍ രണ്ട് സംസ്ഥാന അവാര്‍ഡും മീരാ ജാസ്മിന്‍ ദേശീയ അവാര്‍ഡും നേടിയപ്പോള്‍ കാവ്യക്ക് ഒരു സംസ്ഥാന അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാവ്യയുടെ കാത്തിരിപ്പിനൊടുവിലാണ് കെ.പി.കുമാരന്റെ ചിത്രം കാവ്യയെ തേടിയെത്തിയിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റെ ഉപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നീണ്ടകഥയെ ആസ്പദമാക്കിയാണ് കെ.പി.കുമാരന്‍ പുതിയ ചിത്രമൊരുക്കുന്നത്. ഈ കഥയിലെ പ്രശസ്ത കഥാപാത്രമായ കുഞ്ഞിപാത്തുമ്മയായി കാവ്യ വേഷമിടും.
ആകാശഗോപുരത്തിനു ശേഷം കെ.പി.കുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാഡിയന്റ് ഗ്രൂപ്പാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications