»   » വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

Posted By:
Subscribe to Filmibeat Malayalam

സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിനടന്ന ഒരു കാലമുണ്ടായിരുന്നു കാവ്യാമാധവന്. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ തിരക്കില്‍ തനിക്ക് നഷ്ടപ്പെട്ട ഒരു സാധാരണപെണ്‍കുട്ടിയുടെ ജീവിതം തിരിച്ചുപിടിക്കുകയാണ് കാവ്യ. ഗോസിപ്പുകളുടെയും വിവാദങ്ങളുടെയും മുള്ളുകളില്ലാത്ത ലോകത്ത് പുതിയ ചിന്തകളും ആശയങ്ങളും പഠനങ്ങളുമായി ജീവിക്കുകയാണ് കാവ്യ.

ഇപ്പോള്‍ സിനിമ അധികം ചെയ്യാറില്ല. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ഒറ്റസിനിമ മാത്രമെ ചെയ്തുള്ളു. പക്ഷേ അത് മതിയായിരുന്നു ആ വര്‍ഷം എന്നെ പ്രേക്ഷകര്‍ ഓര്‍മിക്കാന്‍. വെറുതെ അഭിനയിക്കാനുള്ള അഭിനയം വേണ്ടെന്ന് വച്ചു. അതല്ലാതെ, മനസ്സിനിഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്. കുറെ യാത്ര ചെയ്യണം. ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. കാവ്യ പറയുന്നു.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

പുതിയ ചിന്തകളിലൂടെ, കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കികാണാന്‍ പഠിച്ചു. സിനിമയ്ക്കപ്പുറമുള്ള ലോകത്ത് ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കുന്നു.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

വര്‍ഷത്തില്‍ ഒന്നോ രണ്ടോ നല്ല സിനിമകളില്‍ അഭിനയിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. അഭിനയത്തിന് വേണ്ടിയുള്ള അഭിനയം ഇനിയില്ല.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

കുറെ യാത്രകള്‍ ചെയ്യണം. ക്രിയോറ്റീവായി എന്തെങ്കിലും.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

പന്ത്രണ്ടാം ക്ലാസ് ഒരുമിച്ചെഴുതി പാസായി. ബി. കോമിന് ചേര്‍ന്നു. പാചക ക്ലാസിനും പോകുന്നുണ്ട്. ഗ്ലാസ് പെയിന്റിങ്, തുന്നല്‍ എല്ലാം പരീക്ഷിക്കുന്നുണ്ട്.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

മലയാളമാണ് ഇഷ്ടമങ്കിലും പഠിപ്പിച്ച മാഷിന്റെ ഉപദേശമനുസരിച്ചാണ് ബി കോമിന് പോകുന്നത്. ഭാവിയില്‍ സിനിമയൊക്കെ ഇല്ലാതായാലും ഒരു ബിസ്‌നെസ് തുടങ്ങാന്‍ ഇത് സഹായിച്ചേക്കും.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

ഭാവിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. പ്രതീക്ഷയുണ്ട്. സിനിമയില്ലാത്ത ഒരു കാലവും ജീവിക്കണ്ടെ. എന്തിനും പ്രിപ്പേര്‍ഡ് ആയിരിക്കണമല്ലോ.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

ആദ്യമൊക്കെ ആരെങ്കിലും ചോദിച്ചാല്‍ വിവാഹമെ ഇല്ലെന്നായിരുന്നു. ഇപ്പള്‍ പറയുന്നു, അതിനെകുറിച്ച് ചിന്തിക്കാന്‍ എനിക്ക് കുറച്ച് സമയം വേണം.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

കാവ്യയും നിഷാലും വിവാഹ ആല്‍ബത്തില്‍ നിന്ന്

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

സിനിമയില്‍ ഇപ്പോള്‍ ഒരുപാട് മാറ്റം വന്നു. അരങ്ങിലും അണിയറയിലുമെല്ലാം മാറ്റങ്ങളാണ്. ഈ മാറ്റത്തെ അംഗീകരിക്കാനും കഴിയുന്നു. ആരുമായും അധികം അടുപ്പമില്ല. ഒരുവിധത്തില്‍ ഇതാണ് സുഖം.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

എക്‌സ്പീരിയന്‍സ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് പലരും അഭിനയിക്കുന്നത്. അവര്‍ക്ക് ധാരാളം അവസരങ്ങളും ലഭിക്കുന്നുണ്ട്.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

ഗോസിപ്പിനോട് ഇപ്പോള്‍ പ്രതികരിക്കാറില്ല. പറയേണ്ടതും കേള്‍ക്കേണ്ടതുമെല്ലാം കേട്ട് കഴിഞ്ഞു.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

ഇന്ന് മീഡി എത്രയോ വളര്‍ന്നിരിക്കുന്നു. പുതിയതായി എത്തുന്നവരെ അവര്‍ നല്ലോണം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

കാവ്യദളങ്ങള്‍ ചെയ്തതോടെ എല്ലാത്തിനും ധൈര്യം വന്നു. സംവിധാനം ചെയ്‌നൊക്കെ ആലോചിക്കേണ്ടതുണ്ട്.

വെറുതെ അഭിനയിക്കുന്ന അഭിനയം ഇനിയില്ല: കാവ്യ

അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഏറ്റെടുത്തിട്ടുണ്ട്. രണ്ടുമൂന്ന് സ്‌ക്രിപ്റ്റുകള്‍ പുതുമുഖങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്.

English summary
Actress Kavya Madhavan decided to do only three or four films per year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam