»   » കാവ്യയെ ദിലീപ് വീട്ടിലിരുത്തിയിട്ടില്ല, ദിലീപിനൊപ്പം പത്രസമ്മേളനത്തില്‍ കാവ്യയും; ചിത്രങ്ങള്‍ കാണൂ..

കാവ്യയെ ദിലീപ് വീട്ടിലിരുത്തിയിട്ടില്ല, ദിലീപിനൊപ്പം പത്രസമ്മേളനത്തില്‍ കാവ്യയും; ചിത്രങ്ങള്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം കാവ്യ മാധവനെ ദിലീപ് ക്യാമറയുടെ വെളിച്ചം കാണിയ്ക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ജീവികളുടെ ആരോപണം. വിവാഹം പോലുള്ള മംഗള ചടങ്ങുകളിലൊന്നും കാവ്യയെ കൊണ്ടു വരുന്നില്ല എന്നതാണ് ഇതിന് കാരണം.

ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ് എത്തി, ഫോട്ടോകള്‍ കാണൂ

എന്നാല്‍ തന്റെ സിനിമയുടെ ഷൂട്ടിങ് സെറ്റിലും, വിദേശത്ത് വച്ച് നടക്കുന്ന പരിപാടികള്‍ക്കും ദിലീപ് കാവ്യയെ കൂടെക്കൂട്ടാറുണ്ട്. ഇപ്പോഴിതാ അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

അമേരിക്കയില്‍

അമേരിക്കയില്‍ വച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ പരിപാടിയുടെ ഫേസ്ബുക്ക് പേജില്‍നിന്നാണ് ഫോട്ടോ വൈറലാകുന്നത്.

കാവ്യയുടെ പരിപാടിയുണ്ടോ

ഈ സ്‌റ്റേജ് ഷോയില്‍ കാവ്യയും പരിപാടി അവതരിപ്പിയ്ക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. നല്ലൊരു നര്‍ത്തകിയാണ് കാവ്യ. ദിലീപിനൊപ്പം കാഴ്ചയ്ക്ക് വന്നതാണോ, അതോ ഡാന്‍സുമായി വന്നതാണോ എന്നാണ് ഇനി ആരാധകര്‍ക്കറിയേണ്ടത്.

കാവ്യ സുന്ദരി

വിവാഹ ശേഷവും കാവ്യയുടെ സൗന്ദര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമായി ദിലീപിനൊപ്പം കാവ്യ ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് തന്നെയാണ് ആ ദാമ്പത്യത്തിന്റെ വിജയം.

ഫേസ്ബുക്കില്‍ ഇല്ല

ഇത്തരം ചടങ്ങുകളിലെല്ലാം കാവ്യ പങ്കെടുക്കുന്നുണ്ടെങ്കിലും പൊതു ജനങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ്. വിവാഹ ശേഷം കാവ്യ ഫേസ്ബുക്കിലേക്ക് എത്തി നോക്കിയതേയില്ല. ഒരു സിനിമയില്‍ കാവ്യ പിന്നണി ഗായികയായി വന്നത് ശ്രദ്ധേയമായിരുന്നു.

ടീം അംഗങ്ങള്‍ക്കൊപ്പം

ദുബായില്‍ അവതരിപ്പിയ്ക്കുന്ന പരിപാടിയിലെ ടീം അംഗങ്ങള്‍ക്കൊപ്പം കാവ്യയും ദിലീപും. നമിത പ്രമോദും റിമി ടോമിയും നാദിര്‍ഷയും ധര്‍മജനും രമേഷ് പിഷാരടിയുമൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്.

English summary
Kavya Dileep new photos goes viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam