»   » കാവ്യ വീണ്ടും കഷ്ടപ്പെടുന്നു!!!

കാവ്യ വീണ്ടും കഷ്ടപ്പെടുന്നു!!!

Written By:
Subscribe to Filmibeat Malayalam

ഗദ്ദാമ എന്ന ചിത്രത്തില്‍ അശ്വതി എന്ന പെണ്‍കുട്ടിയിലൂടെ കാവ്യ മാധവന്‍ ഒരു പെണ്‍ ജീവിതത്തെ കാണിച്ചു. ഗദ്ദാമയില്‍ മാത്രമല്ല, പെരുമഴക്കാലം, നാല് പെണ്ണുങ്ങള്‍, അഞ്ച് സുന്ദരികള്‍ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ കാവ്യ മാധവന്‍ ദുരതമനുഭവിയ്ക്കുന്ന സ്ത്രീകളെ പ്രതിനിധീകരിച്ച് എത്തിയിട്ടുണ്ട്. ദേ വീണ്ടും കാവ്യ കഷ്ടപ്പെടുന്ന കഥാപാത്രവുമായി എത്തുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാവ്യ മാധവന്‍ കരുത്തുള്ള ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ദുരന്തങ്ങളെ അതിജീവിയ്ക്കുന്ന ഒരു സ്ത്രീ കഥാപാത്രമാണ് കാവ്യ ചെയ്യുന്നത്. ഒറ്റയ്ക്ക് ജീവിയ്ക്കുന്ന സ്ത്രീ അഭിമുഖീകരിയ്ക്കുന്ന, അകപ്പെടുന്ന ചതികളെ കുറിച്ചൊക്കെയാണത്രെ ചിത്രം.

 kavya-madhavan

ഈ ചിത്രം ചെയ്യുന്നതിന് മുമ്പ് കാവ്യ മാധവനും ജീത്തു ജോസഫിനും കരാറൊപ്പിട്ട ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഊഴമാണ് ജീത്തുവിന്റെ പുതിയ ചിത്രം. അടൂര്‍ ബാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അടുത്തതായി അഭിനയിക്കുന്നത്. ദിലീപാണ് ചിത്രത്തിലെ നായകന്‍.

-
-
-
-
-
-
-
-
-
-
English summary
Jeethu Joseph has always picked subjects relevant to the contemporary society. While the director is all set to film a revenge drama with Prithviraj, he tells us that his next will be a woman-centric flick with Kavya Madhavan in the lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam